വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | വിജയ് യേശുദാസ് ,നയന നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:38.
ഒരുവഴിയായ്...പലവഴിയായ് ഇവിടെ....ഒരു വഴി പൊന്‍പാതയോ ഇവിടെ...മറു വഴി മൺപാതയോ അരുതേ....പറയാന്‍ പലനാള്‍ ഒളിവായ് കഴിയാം...മറയാം ഒരു നാള്‍ തെളിയാം... വാതിലൊന്നു ചാരും നേരം താഴുനീക്കുമാരോ വീണ്ടും തെരുവുകളില്‍ പകലെരിയും.... ഓ...ആളൊഴിഞ്ഞ നേരത്താരോ പാളിനോക്കുമേതോ കോണില്‍ നടവഴിയില്‍....നിഴലിളകും.... ഓര്‍മ്മകള്‍ മറഞ്ഞാലോ നോവുകള്‍ നിറഞ്ഞാലുള്ളില്‍ പാടിടാത്ത സംഗീതം തുടിക്കാറുണ്ടോ പലനാള്‍ ഒളിവായ് കഴിയാം മറയാം ഒരുനാള്‍ തെളിയാം.... ഒരുവഴിയായ് പൊന്‍ പീലി നീർത്തുന്നൊരോർമ്മയായ് പലവഴിയായ് കൺപീലി തേടുന്ന നാളമായ്..... ഒരുവഴിയായ് പൊന്‍ പീലി നീർത്തുന്നൊരോർമ്മയായ് പലവഴിയായ് കൺപീലി തേടുന്ന നാളമായ്..... |