ഒരു കാതും (ഉന്നം )
This page was generated on May 2, 2024, 6:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി ,ലാൽ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:38.

ഒരു കാതും മറുകാതും അറിയാത്ത കാര്യം
അതു കേട്ടുകൂട ഈ കാറ്റു പോലും
ഒരുനാളും ഉരിയാടാൻ അരുതാത്ത കാര്യം
അതു പൂട്ടിവെച്ചിടാന്‍ കോട്ട വേണം
വേണം തന്‍ നിറവൊരു പുഴുവിനു പോലും
തന്‍ ജീവിതഗതിയിതു മാറാന്‍
വെൺ തിരകള്‍ മുറിച്ചിനിപോകാം
വന്‍ കടലിനു മറുകരെ....
(ഒരു കാതും......)

ഒരു കിനാവിന്റെ ചിറകിലു്
പുതിയ വാനത്തില്‍ ഉയരവേ.....
കളവുകാലത്തിനൊടുവിലായ്
ശരികളായിട്ടു പുലരവേ....
വേണം തന്‍ നിറവൊരു പുഴുവിനു പോലും
തന്‍ ജീവിതഗതിയിതു മാറാന്‍
വെൺ തിരകള്‍ മുറിച്ചിനിപോകാം
വന്‍ കടലിനു മറുകരെ....
ഒരു കിനാവിന്റെ ചിറകിലു്
പുതിയ വാനത്തില്‍ ഉയരവേ.....

മൊഴിമാറി....കളിമാറി
ചിരി തൂകി പലതരം അടവുകള്‍
പതിവായി പലകാലം
നടമാടും കപടതയറിയണമേ.....
വേണം തന്‍ നിറവൊരു പുഴുവിനു പോലും
തന്‍ ജീവിതഗതിയിതു മാറാന്‍
വെൺ തിരകള്‍ മുറിച്ചിനിപോകാം
വന്‍ കടലിനു മറുകരെ....
(ഒരു കാതും......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts