ആടാടും (കുഞ്ഞളിയന്‍ )
This page was generated on April 19, 2024, 10:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍കെകെ നിഷാദ് ,ശ്രീനാഥ് ശിവശങ്കരൻ ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,ജഗദീഷ് ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:35.

ആടാടും....ആടാടും......
ആടാടും....പിന്നെ ആടാടും......
മാനത്തെ ചെമ്പരുന്താടാടും ...
എന്തിനെ കണ്ടിട്ടു് ഏതിനെ കണ്ടിട്ടു്
മാനത്തെ ചെമ്പരുന്താടാടും ...
മടിയന്റെ മലവെട്ടിനു പൊന്നിന്റെ തൂമ്പകണ്ടാടാടും
പരുന്താടാടും.....
പെണ്ണും പെടക്കോഴീം തങ്ങളില്‍ കുമ്മികണ്ടാടാടും
പരുന്താടാടും.....
(ആടാടും....പിന്നെ ആടാടും............)

മാനത്തു് ആടിപ്പറക്കുമ്പോള്‍ നീയെന്തു്
കാഴ്ചകള്‍ കണ്ടെന്റെ ചെമ്പരുന്തേ...
കാട്ടിലെ തടി വെട്ടി തേവന്റെ
ആനയ്ക്കിട്ടാര്‍പ്പുവിളിക്കുന്ന കുഞ്ഞളിയന്‍
തകിലു കൊട്ടി...നടപ്പന്തലും കെട്ടീട്ടു്
തണ്ടും പുറത്തേറി നാത്തൂന്മാരു്
ആ....കോണം കൊടുത്തു പുതപ്പു വാങ്ങിച്ചോന്റെ
നാണത്തില്‍ ആലു മുളച്ചും കണ്ടൂ
(ആടാടും....പിന്നെ ആടാടും............)

വാക്കും പഴഞ്ചാക്കും കൂട്ടിപ്പിരിച്ചിട്ടു്
വക്കാണവാണം കൊളുത്തിക്കണ്ടു
ഹോ ...കൊടിവെച്ച കാറുകള്‍ കണ്ടു ഞാന്‍
പല നേതാക്കന്മാരുടെ ചിരിയും കണ്ടൂ.......
കൊച്ചി കണ്ടൂ ... കൊടുങ്ങല്ലൂരു കണ്ടു ഞാന്‍
കോട്ടപ്പുറം പാലം നീളെ കണ്ടൂ
ആ... പിന്നെയും പല പല കാഴ്ചകള്‍ കണ്ടു ഞാന്‍
നാടോടും നടുവോടും കുഞ്ഞനിയാ....
(ആടാടും....പിന്നെ ആടാടും............)

പിന്നെ....എന്തെല്ലാമെന്തെല്ലാം കാഴ്ചകള്‍ കണ്ടു
ചുറ്റിപ്പറക്കുന്ന പൊന്നളിയാ........
ഇപ്പൊപ്പറയാന്‍ നേരമില്ലാ...........
അതു പിന്നെ പറയാം കേമന്മാരേ.........





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts