വാനം തേടുവാൻ (സ്വർണ്ണമാളിക)
This page was generated on April 26, 2024, 6:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഇളയരാജ
ഗാനരചനസുധാംശു
ഗായകര്‍മധു ബാലകൃഷ്ണൻ ,പ്രദീപ്‌ പള്ളുരുത്തി ,ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:41:42.
 
വാനം തേടുവാന്‍ വാ വാ
ഭാഗ്യം തേടുവാന്‍ വാ വാ
വഴികളിനിയുണ്ടു് നൂറു് നിന്‍ വഴികള്‍ തേടി നീ ഓടു്
മുന്നില്‍ നീ നിന്നുവെന്നാലുലകമോ കയ്യില്‍ ഹേ ഹെയു്
മുന്നില്‍ നീ നിന്നുവെന്നാലുലകമോ കയ്കളില്‍
ഇനിമേല്‍ നമ്മളാണെവിടെയും നമ്പര്‍ വണ്‍
ഇനിയും തടയുവാനാവുമോ ഞങ്ങളെ
(വാനം )

ഉറക്കം പോലെ തൂങ്ങുന്നവനും ഉണര്‍ന്നാലിന്നു നന്മ വരും
നാളെ നാളെ എന്നു കരുതിയെന്നാലിതു പോല്‍ തന്നെ നാമിരിക്കും
നന്മകളില്ലാ മനുഷ്യരെല്ലാം നാളെ തന്‍ ദുരിതങ്ങള്‍ക്കിരയാണു്
ഒന്നിനും മുതിരാതിരുന്നവനില്‍ ഉയര്‍ന്നവരായെത്രപേരുണ്ടു്
ലോകം നാളെ പഴിക്കുമേ ഉലകമെല്ലാം ചിരിക്കുമേ
ഈ കൂട്ടം ഒന്നാകാന്‍ അണയൂ വേഗം ഹേ
ഇനിമേല്‍ നമ്മളാണെവിടെയും നമ്പര്‍ വണ്‍
ഇനിയും തടയുവാനാവുമോ ഞങ്ങളെ
(വാനം )

മലയെ മുടിയില്‍ കെട്ടി വലിച്ചെടുക്കാമെന്നു ഇനിയും നിങ്ങള്‍ കരുതരുതു്
കുഴിയില്‍ വീണു നാം നോക്കുമ്പോള്‍ കനക ശൈലങ്ങള്‍ തെളിഞ്ഞു വരും
കല്ലിലും മുള്ളിലും നടന്നവര്‍ക്കു് കല്പകത്തോട്ടം കാത്തിരിക്കും
വഴിയിലെ വേദന അറിഞ്ഞവര്‍ക്കു് മണ്ണിലും സ്വര്‍ഗ്ഗങ്ങള്‍ പൂത്തിറങ്ങും
ഒരു മോഹം കളയാതെ മനം മയങ്ങി തളരാതെ
ഒളിമയമായി ഒരു കാലം കണ്ണില്‍ തെളിയുമേ
ഇനിമേല്‍ നമ്മളാണെവിടെയും നമ്പര്‍ വണ്‍
ഇനിയും തടയുവാനാവുമോ ഞങ്ങളെ
(വാനം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts