കണ്ടില്ലേ നീ (അങ്ങനെ തുടങ്ങി)
This page was generated on May 11, 2024, 11:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനസിജു തുറവുര്‍
ഗായകര്‍നജീം അര്‍ഷാദ് ,സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിത്യ മേനോൻ ,നാണി ,മോഹിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:56.
 
കണ്ടില്ലേ നീ കണ്ടില്ലേ
പറന്നകന്നു പോകുമിവളെ കണ്ടില്ലേ
സ്വപ്നങ്ങൾ ഉടഞ്ഞു വീണ കുഞ്ഞു കുമിളകളായ്
ഒളിച്ചു ഞാൻ തെളിച്ചൊരാ വിളക്കണഞ്ഞെങ്ങു പോയ്
തനിച്ചു ഞാൻ കുറിച്ചൊരാ വരി മറന്നെങ്ങു പോയ്
ഓ..ഓ..ഓ..ഉം..ഉം..ഉം..
(കണ്ടില്ലേ നീ.......)

തൊട്ടുരുമ്മിയും കുരുവിയൊരു നാൾ
വിട്ടകന്നൊരു നൊമ്പരം
പൊട്ടി വീണൊരു പട്ടമായ് ഞാൻ
വിട പറഞ്ഞു അംബരം
തരളമേതോ ഓർമ്മകൾ എൻ കരളിൽ ഉറയുന്നു
തകരുമെന്റെ ഹൃദയവാതിൽ താനെ അടയുന്നു
പ്രിയാ ...ആ..ആ..ആ....ആ..

ഏതു നോവിലും പൂനിലാവായ്
അമ്മ നൽകി സാന്ത്വനം
ഏഴു തിരികൾ തെളിയും ഉഷസ്സായ്
തൊട്ടു തന്നു ചന്ദനം
കുഞ്ഞു കവിളിൽ ഉമ്മ വെയ്ക്കാൻ അമ്മ ഇന്നെവിടെ
കാത്തിരിക്കാൻ കഥകൾ പറയാൻ അമ്മ ഇന്നെവിടേ
ഓഹോ ഓ..ഓ..ഓ..ഉം..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts