തീയേ തീയേ (ചാപ്പാ കുരിശ് )
This page was generated on April 28, 2024, 5:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംറെക്സ് വിജയന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍സാജു ശ്രീനിവാസ് ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:40:03.
 
തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ
ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ
വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ
തീരം തേടും തിരയായ് വന്നു മുറിയുന്നുവോ

കഥയേതെന്നറിയാതെ ഞാൻ പുതുചായം കൂട്ടുകയോ
വേഷം മാറുകയോ
ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ
കാണാക്കനവുകളിൽ
ആരാരാണേ യാരോ നീയോ ആരാരാണേ
ആരാരാണേ യാരോ നീയോ ആരാരാണേ

കളിയെന്തെന്നറിയാതെ ഞാന്‍ ഈ സ്വപ്നം നെയ്യുകയോ
ദൂരെ പായുകയോ
മനമെന്തെന്നറിയാതെ ഞാൻ ഈ മൗനം തേടുകയോ
പൂവായ് തീരുകയോ
ആരാരാണേ യാരോ നീയോ ആരാരാണേ
ആരാരാണേ യാരോ നീയോ ആരാരാണേ

തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരാരോ ആരാണാരോ
തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts