വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ശ്രീമൂലനഗരം തിലക് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | മധു ബാലകൃഷ്ണൻ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:57.
ഹിമലയഗിരിയുടെ നെറുകയിലൊരു പദ സ്വരജതി ലയനടനം മോഹനം മോഹനം ഉമയുടേ മിഴിമുന തഴുകിയ ഹരനുടെ സിരകളിലൊരു ചലനം മന്മഥാലിംഗനം സുമസമ്മേളനം സുഖ സമ്മോഹനം ശരകൂടാരമീ വിപിനം ഹോയ് കുളിരാലേപനം അമൃതാലേഖനം നിറകേദാരമീ സദനം ഹോയ് (ഹിമലയഗിരിയുടെ .....) മാരന്റെ പൂവമ്പിൽ പുതിയ പുതിയ ലഹരി തഴുകിയുണരും വാത്സ്യായനൻ നടനം ശൃംഗാര ശൃംഗങ്ങൾ കയറി മദനകളഭമഴയിൽ നനയും താഴ്വാരമായ് ഹൃദയം സുരഗംഗാരവം രസകേളീതടം ശിവശക്തീലയം ശോഭനം (ഹിമലയഗിരിയുടെ .....) മഞ്ജീര മന്ത്രങ്ങൾ പുളകധ്വനിയിൽ അലസമലസമുലയും മാരോത്സവം മധുരം മല്ലീശബാണങ്ങൾ മിഴിയിൽ ഇനിയുമിനിയും എഴുതിയണയും നാളെണ്ണിയോ ശിശിരം പുരഹരനിൽ നിറയും ശിവം നീ........ ആ...ആ...ആ.....ആ.....ആ...... ജരയുടെ നരയുടെ വഴികളിലുരുകിയ മഹിയുടെ മനസ്സിനു ശുഭകരമരുളുക രിപുജഡയണിയും കലയുടേ നിറവിൽ സുതയുടേ ശിവചരിതം മഞ്ജീര മന്ത്രങ്ങൾ പുളകധ്വനിയിൽ അലസമലസമുലയും മാരോത്സവം മധുരം നരനാരീലയം വരമാകുന്നൊരീ ധര ചൂടുന്നിതാ യൗവനം ഹോയ് (ഹിമലയഗിരിയുടെ .....) |