കനൽ എരിയുമ്പോൾ (യുവ )
This page was generated on April 28, 2024, 3:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബോബൊ ശശി
ഗാനരചനസുധാംശു
ഗായകര്‍വിപിൻ സേവ്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:51.
 
കനലായ് എരിയുമ്പോൾ എൻ മനമേ
കണ്ണീരായ് ഒഴുകരുതേ
മായാതെ തെളിഞ്ഞിടുമോർമ്മകളിൽ
ഇനി നീയാണെൻ പ്രിയതേ
നെഞ്ചിലെ എൻ ശ്വാസമേ
നിൻ വിരഹം കഠിനതരം
പ്രാണനേ എൻ പ്രിയതമേ
നീയിനിയും അകലുകയോ

മറവിയിലിരുളിൽ മറയാതെ
നിറയുന്നു നീയെന്നുള്ളിൽ
തിരയും മിഴിമുന അറിയാതെ
അലയുകയല്ലോ ഞാൻ വെറുതേ
കാലം ഉള്ളിൻ നോവുകളായ്
കരവിരുതാലവ വായ്ക്കുമ്പോൾ
നീറും നിന്റെ പ്രണയത്തിനായ്
തല ചായ്ക്കാൻ എൻ മാറില്ലേ

അഴലിൻ വൻ തിര തഴുകുമ്പോൾ
എഴുതിയ കനവുകൾ മായുന്നു
ചുവടിലെ മൺ തരി അകലുന്നു
അറിയാതെൻ അടി പതറുന്നു
ഒന്നും തന്നെ മൊഴിയാതെ
തന്നിലരുന്നൊരു മനമല്ലേ
എന്നും നിന്റെ മനസ്സറിയാൻ
വെമ്പുകയല്ലോ എൻ ഹൃദയം

എൻ പ്രിയതേ..എൻ പ്രിയതേ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts