സ്വപ്നം പൂത്ത നെഞ്ചിൽ (ഗുഹ)
This page was generated on April 28, 2024, 5:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:45.

സ്വപ്നം പൂത്ത നെഞ്ചിൽ ഹർഷതാളം നൃത്ത മേളം
സ്വർഗ്ഗം തിരയും മെയ്യിൽ അംഗരാഗം പൂമ്പരാഗം
മനസ്സിൽ അലങ്കരിക്കും മധുരരാഗ ശയനമഞ്ചം
മുമ്പേ മോഹമേഘം...പിമ്പേ സൂര്യദാഹം...
മുമ്പേ മോഹമേഘം...പിമ്പേ സൂര്യദാഹം...
(സ്വപ്നം....)

അല്ലിത്തേനുള്ളം ശൃംഗാരം കൊള്ളുന്നിതാ
ഇന്നു് മധുരാനുഭൂതികളിൽ നീന്താൻ...
അല്ലിത്തേനുള്ളം ശൃംഗാരം കൊള്ളുന്നിതാ
ഇന്നു് മധുരാനുഭൂതികളിൽ നീന്താൻ...
എന്റെ പ്രിയ ഹംസമേ...
കാറ്റിൻ ഗതികളറിയാതാടും മലരാണു നീ...
(സ്വപ്നം....)

നിന്റെ ഉന്മാദം പൂമാരി പെയ്യുന്നിതാ...
ഇന്നു് കലമാനും ഇണമാനും ആകാൻ
നിന്റെ ഉന്മാദം പൂമാരി പെയ്യുന്നിതാ...
ഇന്നു് കലമാനും ഇണമാനും ആകാൻ
എന്റെ രതിശില്പമേ...
കാറും കോളും അറിയാതൊഴുകും പൂന്തോണി നീ...
(സ്വപ്നം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts