പണ്ടൊരു കുരങ്ങച്ചന്‍ (സ്നേഹപൂര്‍വ്വം മീര )
This page was generated on March 28, 2024, 10:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകുഞ്ഞുണ്ണി മാഷ്
ഗായകര്‍നെടുമുടി വേണു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:22.


പണ്ടൊരു കുരങ്ങച്ചന്‍ മുരിങ്ങമ്മേ കേറി
പണ്ടൊരു കുരങ്ങച്ചന്‍ മുരിങ്ങമ്മേ കേറി
എന്നിട്ട് ?
എന്നിട്ട് ..
മുരിങ്ങമ്മേ കേറീട്ടു തിരിഞ്ഞൊന്നു കളിച്ചു
തിരിഞ്ഞൊന്നു കളിച്ചിട്ട് മറിഞ്ഞൊന്നു കളിച്ചു
മറിഞ്ഞൊന്നു കളിച്ചപ്പോ മറിഞ്ഞൊന്നു വീണു
അയ്യോ ...
മറിഞ്ഞൊന്നു വീണിട്ടു തിരിഞ്ഞൊന്നു വീണു
മറിഞ്ഞൊന്നു വീണിട്ടു തിരിഞ്ഞൊന്നു വീണു
തിരിഞ്ഞൊന്നു വീണപ്പോ ...
ആ ...
തിരിഞ്ഞൊന്നു വീണപ്പോ മറിഞ്ഞൊന്നെണീറ്റിട്ട്
ആ ...
വാലും പൊക്കി വടക്കോടുമ്പോള്‍
തിരിഞ്ഞൊന്നു നോക്കീട്ടിളിച്ചൊന്നു ചാണ്ടി
ഹൂ ഹൂ ഹൂ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts