ഉണരുന്നൊരു (അർജ്ജുനൻ സാക്ഷി )
This page was generated on April 24, 2024, 10:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബിജിബാല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആൻ അഗസ്റ്റിൻ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:19.

ഉണരുന്നൊരു ചേതനയൊടുവില്‍
ഉയരുന്നൊരു കാഹളനടുവില്‍
മുതിരുന്നൊരു മാനസമൊടുവില്‍
തെളിയുന്നൊരു നേരിതുമൊഴിയില്‍
പാതിരവഴിതന്‍ പാതകമൊരുനാള്‍
പാരിതിലോതി വരും...(ഉണരുന്നൊരു..)
അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി..

അലയും മുകിലിന്‍ അലിയും ഹൃദയം
ഒരുനാള്‍ ഉതിരും മഴതന്‍ കണമായ്
കണവും കണവും ചേരുന്നതു പോല്‍
മനസ്സും മനസ്സും ഒരുപോല്‍ പറയും
ഉയിരിന്‍ മുറിവില്‍ .....പൊടിയും നിണമോ
പുലരും ഒരു നാള്‍ നേരിന്‍ കതിരായ്
അതുനാളതുനാള്‍ പോരിന്‍ വിധി നാള്‍
അന്നകവും മുഖവും ഒരുപോല്‍ തെളിയും....
അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി...

ഉണരുന്നൊരു ചേതനയൊടുവില്‍
ഉയരുന്നൊരു കാഹളനടുവില്‍
മുതിരുന്നൊരു മാനസമൊടുവില്‍
തെളിയുന്നൊരു നേരിതുമൊഴിയില്‍
പാതിരവഴിതന്‍ പാതകമൊരുനാള്‍
പാരിതിലോതി വരും...
അര്‍ജ്ജുനന്‍ സാക്ഷി....അര്‍ജ്ജുനന്‍ സാക്ഷി...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts