വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഏഴാച്ചേരി രാമചന്ദ്രന്‍ |
ഗായകര്‍ | വിധു പ്രതാപ് ,ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:23.
(സ്ത്രീ) എനിക്കിണങ്ങും ചങ്ങാതി തനിച്ചു പൂക്കും തൈമുല്ലേ നിനക്കു് ഞാനൊരു നീലനിലാവല്ലേ തങ്ങളിലൊന്നും മിണ്ടാതെ താലിപ്പീലി കളിക്കാതെ ചിങ്ങക്കാറ്റും പുണര്‍ന്നിരുന്നാല്‍ പോയല്ലോ (പു) ചിറ്റമൃതിന്മേലൂഞ്ഞാലാടാന്‍ പോരാമോ പറ്റിപ്പറ്റി ചേലയുടുത്തേ നീന്താമോ ഞാനുപ്പും ചോറും തന്നുവളര്‍ത്തി പൊന്നല്ലേ (സ്ത്രീ) (എനിക്കിണങ്ങും) (ഡു) (തങ്ങളിലൊന്നും) (സ്ത്രീ) അല്ലിത്തേനുണ്ണും ധന്യമുഹൂര്‍ത്തത്തില്‍ അണിവിരലിന്നാവേശങ്ങള്‍ ഇത്തിരി കൂടുന്നു (പു) വെള്ളിക്കിണ്ണത്തില്‍ പാല്‍ച്ചോറുണ്ണാനും അനുവാദം ചോദിക്കല്ലേ കള്ളി പെണ്‍പൂച്ചേ (സ്ത്രീ) അമ്പിളിമുല്ലത്തറയില്‍ ഓ... (പു) ചന്ദനവാതില്‍ച്ചോട്ടില്‍ ഓ... (പു) വിളിപ്പുറം വേല്‍ക്കും - (ഡു) വികാരങ്ങളോടെ ഇന്ദ്രിയവാതില്‍ തുറന്നതും നാനാ ചന്ദ്രവിളക്കില്‍ തിരിനീട്ടുന്നു കാമുകനേപ്പോലെ വാ നീ (സ്ത്രീ) (എനിക്കിണങ്ങും) (പു) (തങ്ങളിലൊന്നും) (പു) മലയുടെ മാറത്തു് കുളിരിനു കുളിരുമ്പം ചിറ്റോളം നിന്‍ കാതുകളിലൊരിഷ്ടം കൂടുന്നു (സ്ത്രീ) അക്കരെ മാനത്തു് അരളിപ്പൂവാടി വരവാലേ - വിളക്കുകൊളുത്തിയ തെമ്മാടിച്ചെക്കാ (പു) നുള്ളി നിനക്കു തരാം ഞാന്‍ ഓ... (സ്ത്രീ) ഉള്ളു് ചിലയ്ക്കും കിളിയായു് ഓ... (പു) പ്രതിച്ചിത്രവാതില്‍ (ഡു) തുറക്കുമ്പോളേഴാമിന്ദു തിരയുമൊരീറന്‍ കരളില്‍ നൊന്തു വിതുമ്പും ഉദാരവിഷാദം കാമുകിയാക്കുന്നിതെന്നെ (സ്ത്രീ) (എനിക്കിണങ്ങും) (ഡു) (തങ്ങളിലൊന്നും) ഉം... അ... |