പറയരുതേ (എഗൈൻ കാസർകോട് കാദർഭായ്)
This page was generated on April 19, 2024, 9:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരതീഷ് വേഗ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:10.

പറയരുതേ നീ ആരോടും...അറിയരുതേ ഇന്നാരാരും
പൂങ്കാറ്റല ഞാനും....പൂക്കാലം നീയും
ഇന്നുതൊട്ടേ ഒന്നാണെന്നു്.....
പറയരുതേ നീ ആരോടും...അറിയരുതേ ഇന്നാരാരും

തേനരുവിയായെന്റെ താഴ്വരയിലെന്നും നിന്‍
പാദസരസംഗീതം തുടരുക നീ...
കൊലുസ്സൊന്നു കൊഞ്ചീടും കോടമലമേട്ടില്‍ നീ
കൂട്ടുവരുമോ..ചൂളമോടെ കൂട്ടുകാരാ...
എന്നുമേ എന്‍ കൂട്ടായ് നീ മെല്ലെ
കുളിരഴകോ...സുഖം സമ്മാനം തന്നില്ലേ....
(പറയരുതേ നീ ആരോടും...)

പൂങ്കുരുവിപോലെന്നും പൂത്തുലയുമീ എന്റെ
പൂന്തളികയോരോന്നും പുണരുക നീ....
മനസ്സൊന്നു കൊഞ്ചുന്നു
മഞ്ഞുമഴ പെയ്യുമ്പോള്‍
ചൂടുതരുമോ കൂട്ടിനുള്ളില്‍ കൂട്ടുകാരീ
മിന്നുമായ് നീ നാളെ പോരില്ലേ
മണിയറയില്‍ വരൂ...സമ്മാനം വാങ്ങീടാന്‍
(പറയരുതേ നീ ആരോടും...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts