ഓർമ്മതൻ നിലാവേ (ദി ത്രില്ലർ )
This page was generated on April 16, 2024, 8:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംധരണ്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍അല്‍ഫോന്‍സ് ജോസഫ് ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:07.

ഓര്‍മ്മതന്‍ നിലാവേ മിഴിപ്പൂവില്‍ മുത്തം നല്‍കി വരുമോ
രാവുണര്‍ന്ന കൂട്ടില്‍ നീ എനിക്കായ് പാടൂ കുയിലേ
വന്നെത്തും നീ.. ചൊല്ലുന്നാരോ...ഓ...ഓ...
വിണ്ണില്‍ കേള്‍ക്കും മന്ത്രം പോലെ...
കനവുകളില്‍ പതിപതിയെ
കിലുകിലെ വളയുടെ ചിരിയുണരും
നിന്റെ സ്വരങ്ങള്‍ കേള്‍ക്കും
തുള്ളിമഴ വീണുലഞ്ഞ വൈകയായെന്‍
ആത്മാവിന്‍ രാഗം...ആത്മാവിന്‍ രാഗം
(കനവുകളില്‍....)

ഹൃദയ മോഹ ശതാവരിലതയില്‍
ഏതു തേനിന്‍ ഗന്ധം പൂത്തു
എന്റെ മുകില്‍ത്താഴ്വരയില്‍ മകരമഞ്ഞുരുകീ
ഓരോ നിനവിലും കാണും മുടിയിഴ കോതും വിരലുകള്‍
ഓമല്‍ നറുചിരി നാണം മഷിയെഴുതീടും
മിഴികളിലാരെ തിരയുകയോ....
കനവുകളില്‍ പതിപതിയെ
കിലുകിലെ വളയുടെ ചിരിയുണരും
നിന്റെ സ്വരങ്ങള്‍ കേള്‍ക്കും
തുള്ളിമഴ വീണുലഞ്ഞ വൈകയായെന്‍
ആത്മാവിന്‍ രാഗം...ആത്മാവിന്‍ രാഗം

ഓര്‍മ്മതന്‍ നിലാവേ മിഴിപ്പൂവില്‍ മുത്തം നല്‍കി വരുമോ...
രാവുണര്‍ന്ന കൂട്ടില്‍ നീ എനിക്കായ് പാടൂ കുയിലേ

വെറുതെയൊന്നു പിടഞ്ഞ മനസ്സില്‍
സ്നേഹനോവിന്‍ തൂവല്‍ വീഴും
മെല്ലെ മെല്ലെ കൂട്ടിവെച്ചേ ...
നെഞ്ചില്‍ ഞാന്‍ ചേര്‍ത്തു വെച്ചേ .....
ഓ..ഓ..പോകും വഴികളിലോരോ തണലിലുമോരോമലരിലും
തേടുന്നൊരു മുഖം...കാണാതകലുകയാണോ...
പിരിയുകയാണോ...പ്രിയ സഖി നീ....

ഓര്‍മ്മതന്‍ നിലാവേ മിഴിപ്പൂവില്‍ മുത്തം നല്‍കി വരുമോ...
രാവുണര്‍ന്ന കൂട്ടില്‍ നീ എനിക്കായ് പാടൂ കുയിലേ
വന്നെത്തും നീ.. ചൊല്ലുന്നാരോ...ഓ...ഓ...
വിണ്ണില്‍ കേള്‍ക്കും മന്ത്രം പോലെ...

കനവുകളില്‍ പതിപതിയെ
കിലുകിലെ മണിവള ചിരി പൊഴിയും
എന്റെ സ്വരങ്ങളായ്..
തുള്ളിമഴ വീണുലഞ്ഞ വൈകയായെന്‍
ആത്മാവിന്‍ രാഗം...ആത്മാവിന്‍ രാഗം

കനവുകളില്‍ പതിപതിയെ
കിലുകിലെ വളയുടെ ചിരിയുണരും
നിന്റെ സ്വരങ്ങള്‍ കേള്‍ക്കും
തുള്ളിമഴ വീണുലഞ്ഞ വൈകയായെന്‍
ആത്മാവിന്‍ രാഗം ...ആത്മാവിന്‍ രാഗം

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts