വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | വിജു രാമചന്ദ്രന്‍ |
ഗായകര്‍ | അരുൺ ഗോപൻ ,അജിമോള്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാല ,ശ്വേത മേനോൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:06.
ദേവാംഗനേ...വാ വാ വാ.. പ്രേമാമൃതം താ താ താ.. ദേവാംഗനേ വാ വാ വാ... പ്രേമാമൃതം താ താ താ.. നിന്‍ ചിരിയിലെ അഴകേ വാ പൂമഴയിതു നനയാന്‍ വാ പൊന്‍വീണ മീട്ടിടൂ...നെഞ്ചോടു ചേര്‍ത്തിടൂ ആവാരം പൂ ചൂടാന്‍ മനസ്സിലെ മണിയറ തഴുകിയ മണിക്കുയിലേ... ദേവാംഗനേ...വാ വാ വാ... പ്രേമാമൃതം താ താ താ.... ഗന്ധർവ്വനേ...വാ വാ വാ... നീലാഞ്ജനം താ താ താ... മഴവില്ലു മിഴികളിലെഴുതാന്‍ മരതകക്കൊലുസ്സൊന്നു പണിയാന്‍ പതനുര വിരിയുമീ പാല്‍ക്കടല്‍ത്തിരകളില്‍ പൂമഞ്ചം തീര്‍ക്കാം....ഓ ..ഓ...ഓ... ചുരുള്‍മുടിയിഴകളെ തഴുകാം കനവിലെ കളിവഞ്ചി തുഴയാം പതനുര വിരിയുമീ പാല്‍ക്കടല്‍ത്തിരകളില്‍ പൂമഞ്ചം തീര്‍ക്കാം..... സ്നേഹഗന്ധമോലും ശ്യാമസന്ധ്യയില്‍ പുഷ്യരാഗത്തേരില്‍ വന്ന ഗായകാ പകലറിയാതെ ഇരുളറിയാതെ പുഴയുടെ സുരസുഖകയങ്ങളിലിണകളായ് നീരാടാം... ഗന്ധര്‍വ്വനേ... ഓ ..ഓ ..ഓ... നീലാഞ്ജനം താ താ താ ദേവാംഗനേ വാ വാ വാ പ്രേമാമൃതം താ താ താ പുലിനഖ ഏലസ്സു കൊരുക്കാം മറുകുള്ള വിരിമാറിലണിയാം അനുരാഗക്കിളിയുടെ തുടിക്കുമീച്ചിറകിലായ് പൂമാനം ചുറ്റാം...ഓ...ഓ...ഓ... പുലിനഖ ഏലസ്സു കൊരുക്കാം മറുകുള്ള വിരിമാറിലണിയാം അനുരാഗക്കിളിയുടെ തുടിക്കുമീച്ചിറകിലായ് പൂമാനം ചുറ്റാം.... സൂര്യകാന്തിയോലും സ്വര്‍ണ്ണത്താമരേ ചന്ദ്രബിംബം തേടും സ്വപ്നകന്യകേ മഴയറിയാതെ മുകിലറിയാതെ നിശയുടെ തണുവിലും നിറയുമൊരിണകളായ്..... (ദേവാംഗനേ...വാ വാ വാ..) |