ദൂരേ മാമല മേലേ (ഫിഡില്‍ )
This page was generated on April 24, 2024, 2:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ്‌ ജയന്‍ ,രമേശ് ശശി
ഗാനരചനപ്രഭാകരന്‍ മുതന ,ഹരികൃഷ്ണന്‍ വള്ളിക്കാവ്
ഗായകര്‍നിധിൻ സോമൻ ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:59.

ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും ..
പൊന്മുടി മാമലയോരം ..
വെള്ളിനിലാവൊളി മിന്നും
മാനത്തെ പൂമുല്ലക്കാവില്‍
വാര്‍തിങ്കള്‍ പൂത്തു വിടർന്നു
കാഞ്ചനപ്പൂങ്കിണ്ണം പോലെ.....
ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും ..
പൊന്മുടി മാമലയോരം ..

പുല്ലാങ്കുഴലാല്‍ താലോലം പാടാം
പ്രണയകാവ്യങ്ങള്‍ ചൊല്ലിടാം
കൈതപ്പൂവിന്‍ അധരം നുകരാം
മുത്തശ്ശിക്കഥകള്‍ കേട്ടിടാം
സാന്ത്വനമേകാം..പരിഭവമോതാം
ദേവനടനം ആടിടാം...
സാന്ത്വനമേകാം.. പരിഭവമോതാം
ദേവനടനം ആടിടാം ...
ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ
മഞ്ഞയിളം വെയില്‍ നുള്ളും ..
പൊന്മുടി മാമലയോരം ..

ഫിഡിലിന്‍ തന്ത്രിയില്‍ രാഗങ്ങള്‍ തീര്‍ക്കാം
പ്രണയഗീതികള്‍ കേട്ടിടാം
കാറ്റിന്‍ കൈകളിലൂയലാടാം
നീല വാനിലലഞ്ഞിടാം ..
തളിരുകള്‍ നുള്ളാം തേന്‍ മൊഴി കേള്‍ക്കാം
പൂത്തിരുവാതിര കണ്ടീടാം..
തളിരുകള്‍ നുള്ളാം തേന്‍ മൊഴി കേള്‍ക്കാം
പൂത്തിരുവാതിര കണ്ടീടാം

(ദൂരെ വാനിന്‍ മേലേ സിന്ദൂരക്കുറിപോലെ...)

 


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts