ചെങ്കൊടി പാറിക്കാന്‍ (സ്വന്തം ഭാര്യ സിന്ദാബാദ് )
This page was generated on April 26, 2024, 9:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഐ ജോണ്‍
ഗാനരചനറാ‍ഫി മതിര
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Undapakru(ajayakumar) ,ശ്രുതിലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:57.

ചെങ്കൊടി പാറിക്കാന്‍ വരുമോ നീ
ജീവന്റെ ജീവനാക്കാം നിന്നെയെന്‍ സ്വന്തമാക്കാം ..(2)
മാര്‍ക്സിന്റെ പാതയില്‍ അണിചേരാം
ഏംഗത്സിൻ വീഥിയില്‍ പോരാടാം..(2)
നേടിടാം താത്ത്വികര്‍ പ്രവചിച്ച ലോകം
നീയെന്റെ മനസ്സല്ലേ..ഈ നാടിന്റെ സുകൃതമല്ലേ ...
(ചെങ്കൊടി പാറിക്കാൻ...)

മാന്മിഴിയാളേ മാലാഖയോ നീ..
മധുമൊഴിയാളേ മലര്‍മുഖിയോ നീ (2)
വന്നണയൂ ഈ രണാങ്കണത്തില്‍
വിപ്ലവസ്മരണകള്‍ ജ്വലിക്കും നാട്ടില്‍
ഉയര്‍ത്തിടാം നമുക്കാ രക്തപതാക
ചങ്കിലെ ചോരയാല്‍ ചുവന്നപതാക ..
(ചെങ്കൊടി പാറിക്കാൻ‍...)

ഇങ്ക്വിലാബ് സിന്ദാബാദ്..ഇങ്ക്വിലാബ് സിന്ദാബാദ് .
രക്തസാക്ഷികള്‍ സിന്ദാബാദ്..രക്തസാക്ഷികള്‍ സിന്ദാബാദ്..

ഒരു പൂന്തെന്നലായ് വാ നീ അരികെ
ഒരു പൂമഴയായ് വാ നീ അഴകേ..(2)
താങ്ങായ് തണലായ്‌ വന്നിടാം ഞാന്‍
നമുക്കൊരുക്കാം സ്നേഹതീരം
അടിപതറാതെ മുന്നേറാം..
നേടിടാം സമത്വസുന്ദരലോകം ..
(ചെങ്കൊടി പാറിക്കാൻ...) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts