പൂനിലാ പുഞ്ചിരി (ആണ്ടവന്‍ )
This page was generated on April 25, 2024, 8:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനബാപ്പു വെള്ളിപറമ്പ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2014 04:21:46.

പൂനിലാപുഞ്ചിരി തൂകും...തേനിളം കെസ്സും പാടും..(2)
പാവാടക്കാരീ എന്നെ മറന്നോ...
പാടത്തു് പാറിനടക്കും..ചാഞ്ചാടും തുമ്പിയോടൊപ്പം
പണ്ടൊക്കെ ഓടിനടന്നതു് മറന്നോ...
കളകളമൊഴുകുമൊരരുവി കണക്കേ
കളിവാക്കോതണ കളമൊഴിയല്ലേ...
കണ്മണി നിന്നുടെ ചിരി മലരില്ലേ
കിളുന്നു പെണ്ണേ...തുടുത്ത ചുണ്ടിൽ
നനുത്ത മുത്തം...
(പൂനിലാപുഞ്ചിരി തൂകും...)

ഒരിക്കലും മറക്കില്ല മറക്കുവാൻ കഴിയില്ല
ഒളികണ്ണുകൊണ്ടുള്ള നോട്ടം...(2)
ചേലുള്ള മൊഞ്ചും മാറും കാട്ടി കൊതിപ്പിച്ചെന്നെ
വല്ലാത്ത പൊല്ലാപ്പിലാക്കി...
മുഴുതിങ്കളുദിക്കണ മുഖക്കുരു കവിളത്തു്
മണിമുത്തമണിയിക്കും പുതുമണവാളൻ
നുണക്കുഴിച്ചുഴിയിലും മലരൊന്നു വിരിഞ്ഞല്ലോ
തളിർത്തുവോ നീ മനസ്സിനുള്ളിൽ മലർക്കിനാക്കൾ...
(പൂനിലാപുഞ്ചിരി തൂകും...)

വർഷങ്ങൾ അനവധി ചീറിപ്പാഞ്ഞു പോയപ്പോൾ
പതിനേഴു തികഞ്ഞവളായി...(2)
അന്നൊക്കെ നിക്കാഹിന്നായ് കൊതിച്ചു നാം എന്നാലും
അന്നതു കഴിഞ്ഞില്ല കരളേ....
കൊലുസ്സിന്റെ അലുക്കുകൾ ചിലു ചിലെ ചിലമ്പണു്
കുടുകുടെ ചിരിക്കുമ്പം മണിമുത്തു പൊഴിയണു്
കുനുക്കുത്തി കുറുനിര കവിളത്തു തഴുകണു്
കുറുമ്പുകാരീ..വിരുന്നിനെത്തും നിനക്കൊരുത്തൻ...
(പൂനിലാപുഞ്ചിരി തൂകും...)

മയിലാഞ്ചിക്കൈ തരിവള ചാർത്തീ
ഹോയ്...മയിലാഞ്ചിക്കൈ തരിവള ചാർത്തീ
മിന്നലുപോലെ തിളങ്ങു്...നീ മിന്നും ചേലിൽ ഒരുങ്ങു്..
വട്ടമിരുന്നിട്ടൊപ്പന പാടാം കൊഞ്ചും കിളിയേ പുന്നാരേ...

കൊതിച്ചതു നടന്നില്ല വിധിച്ചതു നടക്കട്ടെ
വേറെന്തു വഴിയുണ്ടു പൊന്നേ..(2)
സുബർക്കത്തിലൊരുപക്ഷെ ഒരുമിക്കാൻ കഴിഞ്ഞാലോ
അതുമതി ജീവിതം കരളേ...
കണ്മണി നിന്നുടെ കടമിഴി കണ്ടാൽ
കരളിനകത്തോരറവന മുട്ടു്
കലപില കൂട്ടണ ഖൽബിനകത്തു്
നെരുപ്പു തോൽക്കും പെരുത്ത നോവു്..പെടപെടപ്പു്..
(പൂനിലാപുഞ്ചിരി തൂകും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts