തൊട്ടേ തൊട്ടെടുത്തേ (വേനല്‍മരം )
This page was generated on April 18, 2024, 7:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംറാം സുരേന്ദര്‍
ഗാനരചനജോഫി തരകന്‍
ഗായകര്‍ചാരു ഹരിഹരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:16.




തൊട്ടേ തൊട്ടേടുത്തു കട്ടേ കട്ടെടുത്തേ
കനവിന്റെ തേൻ കുഴമ്പ്
ഓഹോ കണ്ടേ കണ്ടു വെച്ച
പണ്ടേ മനം നിറച്ചേ
കുറുമ്പന്റെ മിഴി പളുങ്ക്

കിളിവാലൻ വെറ്റ തരാം
മണമേറും നൂറു തരാം
പുതുപുത്തൻ പുകല തരാം
മലനാടനടയ്ക്ക തരാം
നാലും കൂട്ടി മുറുക്കിയെനിക്കൊരു
ചുടുമുത്തം തന്നാട്ടേ
(തൊട്ടേ....)

നാണം പൂക്കും നാടൻ പെണ്ണല്ലേ
ഞാൻ നിന്നെ കണ്ടാൽ കള്ളിപ്പെണ്ണല്ലേ
വാനത്തിൻ മുന്നിൽ തനിച്ചിരിക്കേ
എന്റെ മോഹത്തിൻ ഓമൽകുടം കവിഞ്ഞേ
നിറമുള്ളോരുന്മാദത്തിനു
മരവിച്ചു നിൽക്കുമ്പോൾ
നെഞ്ചത്തിലാടുന്നുണ്ടേ നനവുള്ള സ്വപ്നങ്ങൾ
നിമിഷവുമൊരു വരമായി
തലോടും നിൻ സുഖ മലരുകൾ തൻ
കരത്താൽ എന്തൊരു ശയ്യ മാടി വിളിച്ചാൽ
നിൻ കൂടെ പോരില്ലേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts