വിടരുന്നതിന് [സ്ത്രീ] (തസ്കര ലഹള )
This page was generated on May 4, 2024, 8:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍അനുപമ വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലക്ഷ്മി ശർമ ,പി ശ്രീകുമാര്‍ ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:51.

വിടരുന്നതിനു മുന്‍പേ കൊഴിയുന്നു നീ മെല്ലേ...
വിട ചൊല്ലിടും മുന്‍പേ വിധി കൊണ്ടുപോയകലേ...
മിഴിനീരുമായ് ഓരോ ഇരവും പകലും കൊഴിയേ
കരളിന്റെ താളിന്മേല്‍ കനലിന്റെ കാവ്യം നീ....

എങ്ങോ ദൂരേ നിന്നും ഒരീണം കേള്‍ക്കുന്നേരം
എന്നും മൌനം കൂടെ വിതുമ്പീ വേദനയോടെ
വരുകില്ലയെന്നാലും വരുമെന്നപോലെങ്ങും
തിരയുന്നുറങ്ങാതെ....നോവിന്‍ കിനാവേ നീ...
വിടരുന്നതിനു മുന്‍പേ കൊഴിയുന്നു നീ മെല്ലെ
വിട ചൊല്ലിടും മുന്‍പേ വിധി കൊണ്ടുപോയ് അകലെ

ഓരോ വാക്കും നെഞ്ചില്‍ വിരിഞ്ഞൂ നിന്നെപ്പോലേ
ഓരോ പൂവിന്‍ കൊമ്പില്‍ നിറഞ്ഞൂ നിന്‍ ചിരിയോടെ
പുകയുന്ന ചിതമേലേ പുതുമഞ്ഞു നീറുമ്പോള്‍
നെടുവീര്‍പ്പുമായ് നിന്നോ...ഈറന്‍ നിലാവേ നീ
(വിടരുന്നതിനു....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts