വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സായികുമാർ ,പ്രവീണ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:51.
അനുരാഗ വീണാഗാനം ശ്രുതിതേടുന്ന മായാജാലം(അനുരാഗ....) പലതരം നിറങ്ങളാല്‍ പണ്ടു ഞാന്‍ തീര്‍ത്ത സ്ത്രീരൂപം അനുരാഗ വീണാഗാനം ശ്രുതിതേടുന്ന മായാജാലം.... അന്നു നീയെന്‍ ചിറകിലേതോ തൂവലായിരുന്നു നിന്നിലൂടെന്‍ പ്രണയമോഹം കൂടു നെയ്തിരുന്നു നിറനിലാമഴയിലും നറുകിനാക്കുളിരിലും അകലത്തും അരികത്തും നീ പാറി.... അനുരാഗവീണാഗാനം ശ്രുതിതേടുന്ന മായാജാലം.... പാടിയേതോ മധുരഗീതം മൌനമായ് നെഞ്ചം പാതിരാവിന് പകലുതേടി മുന്നില്‍ നീ വന്നു അഴകിനെ തഴുകുമെന്‍ ലഹരിയാം തുടിപ്പു നീ അണിയത്തും അരികത്തും നീ എന്നും...... (അനുരാഗ......) |