മുത്തായ് മണിമുത്തായ് (നീലാംബരി )
This page was generated on April 19, 2024, 8:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:41.


മുത്തായ് മണിമുത്തായ് ഇവർ വിണ്ണിൽ നിന്നു വന്നു
മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു
മുടിയോ കാർമുകിൽ പോലെ
മൊഴിയോ പുതുമഴ പോലെ
പെണ്ണായ് വളരാൻ ഇവർ മണ്ണിലേക്കു വന്നു
വെണ്ണിലാവിൻ വാരൊളി പോലെ പുലരിക്കതിരിൻ പൊന്നൊളിപോലെ
മുത്തായ് മഴമുത്തായ് ഇവർ വിണ്ണിൽനിന്നു വന്നു
മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു

രണ്ടാളും ചേരുമ്പോൾ തണ്ടുലയും താമരകൾ
തേൻ‌മൊഴികൾ കൊഞ്ചുമ്പോൾ പാലാഴിപ്പൂന്തിരകൾ
അമ്പലം ചുറ്റുന്നേരം അമ്പിളിക്കതിരൊളി പോലെ
പാഠങ്ങളോതുന്നേരം പൈങ്കിളിക്കലപില പോലെ

വളരെടി വളരെടി വളര് തുഞ്ചന്റെ കിളിമകൾ വളര് (2)
ഈമണ്ണിന്നീണങ്ങൾ വാഴ്ത്താൻ ഉലകിൽ വളര് (2)
മുത്തായ് മഴമുത്തായ് ഇവർ വിണ്ണിൽ നിന്നു വന്നു
മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു

പെൺകൊടികൾ വളരുന്നു പൊൻ‌വളകൾ കിലുങ്ങുന്നു
മിന്നാടകളുലയുന്നു പൊൻ‌പുഞ്ചിരി ഉഴിയുന്നു
അവരുടെ കൺകോണുകളിൽ അഴകിന്റെ മിന്നൽ ഉണർന്നു
അലസവിലാസിത ലാസ്യം അടിമുടി പൂത്തുലയുമ്പോൾ

വിരലുകൾ മുദ്രകളോതി കഥയുടെ ഇതളു വിടർന്നു (2)
സുന്ദരമീ തംബുരുവിൽ തമിഴിൻ ചിന്തുകൾ ഒഴുകീ (2)
(..മുത്തായ് മണിമുത്തായ് ) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts