കാലമയൂരമേ (രചന )
This page was generated on April 19, 2024, 4:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീവിദ്യ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:37.
 കാലമയൂരമേ (2)
നിന്‍ പീലിക്കുള്ളിലെ പൊന്‍നിറം
മാമക മാനസം അണിയുന്നു
കാലമയൂരമേ

കാലമയൂരമേ (2)
നിന്‍ പീലിക്കുള്ളിലെ പൊന്‍നിറം
മാമക മാനസം അണിയുന്നു (കാലമയൂരമേ)

സീമന്തരേഖയില്‍ അണിയാന്‍
സന്ധ്യതന്‍ സിന്ദൂരച്ചെപ്പു തരൂ(2)
താനലിഞ്ഞാടും താളവട്ടങ്ങളില്‍
താമരനൂലു തരൂ
(കാലമയൂരമേ)

ഏതോ കിനാവിന്റെ വേണുവില്‍
രാഗാമൃതം ഒഴുകുമ്പോള്‍ (2)
ആലോല ലോലത ചൂടും
ആത്മാവിനെന്തു സുഗന്ധം
ആത്മാവിനെന്തു സുഗന്ധം

(കാലമയൂരമേ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts