താരവീഥിയിൽ (സ്നേഹപൂർവം ഉർവ്വശി തീയെറ്റെര്‍സ് )
This page was generated on April 27, 2024, 11:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത് പി ‌എസ്‌
ഗാനരചനഓ കെ ലത്തീഫ്
ഗായകര്‍നേഹ ,റെജിയ ,പ്രമോദ് ,നൈജു ,പി എസ് സജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:17.

താരാവീഥിയില്‍ നീങ്ങും തേരിതാ...
താരാവീഥിയില്‍ നീങ്ങും തേരിതാ...
മറുതീരം തേടി....കളിയാട്ടം ആടി ...
ഒരു മിന്നൽപ്പിണറിന്‍ തിരിവെട്ടം തേടി ...
ഓ..ഓ...ഓ.......
താരാവീഥിയില്‍ നീങ്ങും തേരിതാ...

ആരാരോ പാടിപ്പോകും ഗാനം
ഈ രാവില്‍ വീണ്ടും വീണ്ടും കേട്ടു
നേരിന്റെ കോമരം തുള്ളും
രാജവീഥിയും മങ്ങീ
ഓ...ഓ...തങ്കപ്പടയുടെ ചെല്ലക്കോട്ടയില്‍
കുന്നിക്കുറുമണിച്ചില്ലു പാകിയോ...
മോഹമുണരുകയോ......
ഓ..ഓ...ഓ.......
താരാവീഥിയില്‍ നീങ്ങും തേരിതാ...

തുള്ളാതെ തുള്ളുന്ന മണ്ണില്‍
കാണാപ്പൂ തേടിയലഞ്ഞു
ദൂരത്തെ പടവിലിന്നാരോ
കാലത്തിന്‍ നീരാട്ടു കണ്ടു
ഹേയ്...മഞ്ഞുമൂടിയ കുന്നിന്‍ നെറുകയില്‍
നാഗക്കൂട്ടിലെ പവിഴമാകെയും ചിതറി വീഴുകയോ
ഓ..ഓ...ഓ.......
(താരാവീഥിയില്‍ ......)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts