വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എ എം രാജ ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:14.
ആറ്റിൻ മണപ്പുറത്തെ ആലിമാലി മണപ്പുറത്തെ ആറ്റക്കിളിയോ അമ്പലക്കിളിയോ ആരു നീ ആത്മ സഖീ (ആറ്റിൻ..) ആയിരത്തിയൊന്നു രാത്രികൾ അങ്ങയെ സ്വപ്നം കണ്ടൂ ഞാൻ അനുരാഗ സിന്ധുവിൻ കടവിൻ വിടരും അഞ്ചിതൾ പൂവാണു ഞാൻ (ആറ്റിൻ..) മടിയിലിറുത്തെടുത്താൽ മയങ്ങും പൂവേ മനസ്സിലിറുത്തെടുത്താൽ ചിരിക്കും പൂവേ മോഹത്തിൻ മയില്‍പീലി മെടഞ്ഞു തരാം ഞാൻ സ്നേഹത്തിൻ ഹിമ ബിന്ദു പകർന്നു തരാം ഞാൻ (ആറ്റിൻ..) പാരിജാത പുഷ്പവാടിയിൽ പൌർണ്ണമി തീർത്ത പൊയ്കയിൽ മലരമ്പൻ വളർത്തും മണിയരയന്നമേ കാത്തിരിപ്പൂ നിന്നെ ഞാൻ (ആറ്റിൻ..) |