കാനകപ്പെണ്ണ് [No BGM] (തമ്പ്)
This page was generated on April 30, 2024, 1:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍ഉഷാ രവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:04.

കാനകപ്പെണ്ണ് ചെമ്മരത്തി
കണ്ണേറാംകുന്നുമ്മേല്‍ ഭജനം പാര്‍ത്തു
എഴുമലനാടു കടന്ന് ഏലമലം കുടകില്‍
ഏലമലം കുടകില്‍ പൊരുതി വീണ
കതിവനൂര്‍‌വീരനെ സ്വപ്നം കണ്ടു - പെണ്ണ്
കതിവനൂര്‍‌വീരനെ സ്വപ്നം കണ്ടു

തുളുനാടന്‍‌വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപ്പൂത്തുമ്പ്
കാണാമറ കാണാമറ കാണാമറയത്ത്
തുളുനാടന്‍‌വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപ്പൂത്തുമ്പ്
എന്നിട്ടും അടവു പിണങ്ങി
അങ്കമൊടുങ്ങി കുരുതി കഴിഞ്ഞു
(കാനക...)

ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിനു മംഗല്യത്തോറ്റം
ഓര്‍ക്കാമറ ഓര്‍ക്കാമറ ഓര്‍ക്കാമറയത്ത്
ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിനു മംഗല്യത്തോറ്റം
അവളപ്പോള്‍ ചിതയിലൊടുങ്ങി
ചാരപ്പടുതിയില്‍ പുടമുറി കഴിഞ്ഞു
(കാനക...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts