അമ്മേ വല്ലാതെ വിശക്കുന്നു (അയോദ്ധ്യ )
This page was generated on April 28, 2024, 11:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എല്‍ ആര്‍ ഈശ്വരി ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:56.

അമ്മേ വല്ലാതെ വിശക്കുന്നൂ
തായേ വല്ലാതെ വിശക്കുന്നൂ
വല്ലതും ഇത്തിരി കല്ലരി തന്നാല്‍
കഞ്ഞി കുടിക്കാമല്ലോ

എല്ലുകള്‍ മുറിയെ പണി ചെയ്തീടാം
വല്ലതും വേല കിടച്ചാല്‍
അരവയര്‍ അന്നം തന്നാല്‍ പോലും
അഗതികളല്ലോ ഞങ്ങള്‍
അഗതികളല്ലോ ഞങ്ങള്‍
(അമ്മേ വല്ലാതെ)

പട്ടിണി തന്‍ എരിതീയില്‍ നിന്നും
മുട്ടി വിളിപ്പവര്‍ ഞങ്ങള്‍
കതകു തുറന്നീ കുമ്പിളില്‍ ദയയുടെ
കണിക തളിക്കൂ നിങ്ങള്‍
കണിക തളിക്കൂ നിങ്ങള്‍

തലയിലെഴുത്തിന്‍ പിഴയാലാവാം
വിധിയുടെ വിളയാട്ടാവാം
വഴിയറിയാ പൈതങ്ങള്‍ ഞങ്ങള്‍
പശിയാല്‍ ചാകാറായി
പശിയാല്‍ ചാകാറായി
(അമ്മേ വല്ലാതെ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts