അന്‍പെഴും പ്രിയ തോഴികളേ (ചന്ദ്രിക )
This page was generated on April 19, 2024, 1:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
ഗായകര്‍ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:53.
 
1.

(സ്ത്രീ) അന്‍പെഴുമെന്‍ പ്രിയതോഴികളേ
മധുകാലമായു് ഓ മധുകാലമായു്
ഇമ്പമായു് പൂഞ്ചൊടികള്‍ തളിര്‍ത്തീടുവാന്‍
നീര്‍ പകര്‍ന്നീടുവാന്‍ ഓ...
(അന്‍പെ)

(പു) വനിതാമണി ആരു നീ രമണി
മദനന്‍ തന്‍ മലര്‍വില്ലാം
മധുഭാഷിണി രമണി
(വനിതാ)

(സ്ത്രീ) മാമുനിവരകണ്വവത്സല ഞാന്‍
മമ താതനിലയം ഈ വനദേശമേ
(മാമുനി)

2.

(സ്ത്രീ) രാഗാകുലം മാനസസൂനമെന്നും
രാജാധിരാജന്‍ മദനാര്‍ത്തിയാലേ വാടുന്നൂ
പൂവമ്പുകളെയ്തു മാരന്‍ വലച്ചീടുന്നു
മുനികന്യകയെന്നെ

(പു) മധുമയരാവില്‍ പ്രേമനിലാവില്‍
ജീവിതാരാമം

(സ്ത്രീ) ആശ തന്‍ മധുരവനിയില്‍
കുയിലേ ചൊരിയുക നീ ഗാനം

(ഡു) മധുമയ രാവില്‍ പ്രേമനിലാവില്‍
ജീവിതാരാമം

3.

(പു) മാമുനി കന്യകയാരു നീ - വ്യാജ
വാര്‍ത്തകളെന്തിനു സോദരി

(സ്ത്രീ) മാമക നായകവാദമോ പാഴു്
വിധി കാട്ടിടും മായകളോ
(മാമക)

(പു) മാമക കാമിനിയോ വാദ-
മിനിയെന്തിനേവം സഖി - മായാവിനി

(സ്ത്രീ) ഭൂപതിയേ പോരും മനുകല
ധര്‍മ്മമിതോ മാനുഷരാക്ഷസനോ
ഗതിയിനി നീ മമദംബികേ
അണയുക കരുണാംബികേ മമ ജനനി

4.

(പു) അതിധീരനൊരു ബാലനിവനോ
വിജയശുഭകീര്‍ത്തി കലരും എന്‍ സുതനോ

(സ്ത്രീ) ഇനി ചിന്തയേതിനോ

(പു) ഞാനമലേ സാഹസികനോ

(സ്ത്രീ) മതി ഖേദമിയലേണ്ട
വിധിജാലമിതു താന്‍
ശുഭകാലമിതു കര്‍മ്മഫലേ

(ഡു) ശുഭകാലമിതു കര്‍മ്മഫലേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts