കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്) (ജയില്‍പ്പുള്ളി )
This page was generated on March 29, 2024, 1:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി ഗംഗാധരന്‍ നായര്‍ ,സി എസ്‌ രാധാ ദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് പി പിള്ള ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:08.
കേരളമാ ഞങ്ങളുടെ കേളിപെരും നാട്
നാളുതോറും നന്മതരും ഞങ്ങളുടെ നാട്
മനസ്സിലുള്ളൊരു രഹസിയങ്ങളു
മറച്ചിടാതെ ചൊല്ലാം
മഹിമയോടെ പച്ചകുത്തും
കുറവര്‍ ഞങ്ങളെല്ലാം കുറവര്‍ ഞങ്ങളെല്ലാം


തിന്തിമിത്തോം പാടിവരും
ചെങ്കുറത്തി പെണ്‍കൊടിയേ
ചന്തമുള്ള കൈകള്‍ നോക്കി
പച്ചകുത്താന്‍ വായെടിയേ

പച്ചകുത്തിടാം കഥപറഞ്ഞിടാം
കൈവരകള്‍ നോക്കി
ഫലമറിയുവാന്‍ കൊതിയുള്ളോരേ
നലമൊടെന്നേ നോക്കിന്‍

ചിന്തുപാടി കണ്ണിറുക്കി
ചാരത്തുചെന്നു നിന്നേ
എന്തെല്ലാം പച്ചകുത്താം
എന്നു നീ ചൊല്ലുപെണ്ണേ


അസുരപ്പച്ചയുണ്ടമരപ്പച്ചയുണ്ട-
ഞ്ചുവര്‍ണ്ണത്താലെ
നല്ല കൊഞ്ചും കിളി പോലെ
ആനതേരാളി പാമ്പ് പല്ലിയും
ആളുകണ്ടതു പോലെ
ആര്‍ക്കും ആശയുള്ളതു പോലെ

പന്നകത്തിന്‍ പച്ചയൊന്നു
കുത്തിടേണം പയ്യെയിന്ന്
തന്നാട്ടേ തമ്പുരാന്റെ
ഭാഗ്യമുള്ള കയ്യിതൊന്ന്


മങ്കമാരുടെ മനം കവരും നീ
മനസ്സിലൊന്നു നിനച്ചാല്‍
മായുകില്ലിതു മറയുകില്ലിതു
മലയാളപ്പച്ച ഇതു
മഹിമയുള്ളതല്ലോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts