കളിയോടം (കളിയോടം )
This page was generated on May 3, 2024, 5:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:52.

കളിയോടം കളിയോടം
കുഞ്ഞോളങ്ങളിലൂഞ്ഞാലാടും
ഓടം കളിയോടം..

ഈറക്കാട്ടില്‍ ഒളിച്ചിരുന്നു
ഈണം മൂളും കാറ്റേ
മെല്ലെ മെല്ലെ കളിയോടം തള്ളിത്തരാമോ
ഓടിവരൂ കൂടെവരൂ കുളിര്‍ കാ‍റ്റേ

ഏലക്കാട്ടിന്‍ കുളിര്‍മണവും
ഏറ്റി വരും കാറ്റേ
കാറ്റും കോളും കണ്ടാലേ മദയാന കളിക്കില്ലേ
കൂടെ വരൂ കൂടെ വരൂ കുളിര്‍കാറ്റേ

മാവിന്‍ തോപ്പില്‍ ഒളിച്ചിരുന്നു
മാങ്കനി വീഴ്ത്തും കാറ്റേ
ഓടി വന്നു പമ്പരമാടി
ഓടമുലയ്ക്കല്ലേ കളിയോടമുലയ്ക്കല്ലേ
ഓടക്കുഴലൂതിവരൂ കുളിര്‍കാറ്റേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts