ചെറുപ്പക്കാരേ സൂക്ഷിക്കുക (ചെറുപ്പക്കാര്‍ സൂക്ഷിക്കുക )
This page was generated on May 1, 2024, 6:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകല്ലയം കൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ് ,അമ്പിളി രാജശേഖരൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:43.

ചെറുപ്പക്കാരേ സൂക്ഷിക്കുക - 2
കടുപ്പമാണീ ചെറുപ്പകാലം - 2
പതിനേഴെത്തും പരുവത്തിൽ പറന്നു നടക്കാൻ പരമസുഖം - 2
കടിഞ്ഞാൺ വിട്ടുകളിച്ചാൽ പിന്നെ കണ്ണീരാകും ജീവിതം
ഹ ഹ ഹ ഹ
ചെറുപ്പക്കാരേ സൂക്ഷിക്കുക
ലൌവേർസ്, ബീ കെയർഫുൾ

യൌവ്വനം ഒരു കദളിവനം
കണ്ണിനും കരളിനും തിരുമധുരം
ആ (യൌവ്വനം.....)
മന്മഥവില്ലുകളാടി നടന്നാൽ
ജന്മം പാഴാണോർത്തോളൂ
ഓഹൊഹോ
ചെറുപ്പക്കാരേ സൂക്ഷിക്കുക
ലൌവേർസ്, ബീ കെയർഫുൾ
ബീ കെയർഫുൾ ബീ കെയർഫുൾ

പെണ്മനം ഒരു സുരഭിവനം
ചുണ്ടിലും മാറിലും മധുചഷകം
ആ (പെണ്മനം....)
സ്വപ്‌നരഥങ്ങളിലേറി നടന്നാൽ
ദുഃഖസമുദ്രം ജീവിതം
ങഹാ
ചെറുപ്പക്കാരേ സൂക്ഷിക്കുക - 2
ഓഹോ
ലൌവേർസ്, ബീ കെയർഫുൾ - 2
ബീ കെയർഫുൾ ബീ കെയർഫുൾ
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts