വെണ്ണിലാ (ഗുലുമാൽ - ദി എസ്കേപ് )
This page was generated on April 28, 2024, 8:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമനു രമേശൻ
ഗാനരചനസൈമണ്‍ പാലുവായ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ജയസൂര്യ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:43.
 വെണ്ണിലാപ്പാൽ ചുരന്നെന്നെ തലോടു
ന്നോരമ്പിളിയാണെനിക്കമ്മ
എന്നും തണലായ് തപസ്വിയായ് മന്ത്രിക്കും
ആൽ മരമാണെനിക്കച്ഛൻ
ഒരാൽ മരമാണെനിക്കച്ഛൻ
സ്വപ്നസായൂജ്യമായ് സാന്ത്വനമേകുന്ന
സ്വർഗ്ഗമാണെന്റെ കുടുംബം
ഒരു സ്വർഗ്ഗമാണെന്റെ കുടുംബം

കയ്യെത്താക്കൊമ്പിലെ എൻ കരൾക്കൂട്ടിലെ
പച്ചപ്പനങ്കിളി പെൺകിടാവേ
എൻ കൊച്ചോമനക്കിളി പൊൻ കിനാവേ
കൊത്തിപ്പറക്കുവാൻ പറ്റുകിൽ നീയെന്റെ
കെട്ടുകല്യാണച്ചീട്ടെന്നു തരും
എന്റെ കൊച്ചുവേളിക്കുറി എന്നു തരും
(വെണ്ണിലാ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts