മഞ്ഞിന്‍റെ മാറാല (ലൌഡ്സ്പീക്കര്‍ )
This page was generated on April 27, 2024, 7:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംബിജിബാല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍മമ്മൂട്ടി ,അലൻ ജോയ് മാത്യൂ ,ബേബി ശ്വേത മേനോൻ ,ബേബി സേതു പാർവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി , ശശികുമാര്‍ ,ജനാർദ്ദനൻ ,ജഗതി ശ്രീകുമാര്‍ ,ഗ്രേസി സിംഗ് ,കെ പി എ സി ലളിത ,അഗസ്റ്റിൻ ,ഭീമൻ രഘു ,കല്‍പ്പന ,
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:31.
 മഞ്ഞിന്റെ മാറാല നീങ്ങുന്നു
വിണ്ണിലെ താരകം കൺ തുറന്നു
മന്നിൽ സമാധാനപാലകനാം ഉണ്ണി
പുൽക്കൂട്ടിൽ പുഞ്ചിരിച്ചു
ആകാശമേഘങ്ങൾ കല്പിച്ചയച്ചൊരു
ആനന്ദഗാനമാരി
മാലാഖമാർ വന്നു തൂകുന്നു സ്നേഹത്തിൻ ദീപം തെളിഞ്ഞിടുന്നു

മംഗളം മംഗളമേ സോദരരേ മംഗളം മഗളമേ
ഇവരെന്നെന്നേയ്ക്കും നിന്റെ നാമത്തിൽ
മഹത്വ മംഗളമേ
ജഗദീശാ ഈ ഭവനത്തെ എന്നുമേ കാക്കേണമേ
ഇവരെന്നെന്നേയ്ക്കും നിന്റെ നാമത്തിൽ മഹത്വ മംഗളമേ

കാറ്റിന്റെ കിന്നാരം മീട്ടുന്നു നിന്നുടെ
നിത്യവിശുദ്ധ ഗീതം
പാപികൾക്കാശ്വാസമേകും വചസ്സിന്റെ
പൂമണി പൊൻ കിടാവേ
താരാപഥങ്ങളിൽ നിന്നുതിർന്നീടുന്നു
സ്വർഗ്ഗീയ മന്ദഹാസം
ഭൂമിയെ സ്നേഹത്തിൻ ആരാമമാക്കുവാൻ
വന്നു പിറന്ന നാഥാ
മഞ്ഞിന്റെ മാറാല നീങ്ങുന്നു
വിണ്ണിലെ താരകം കൺ തുറന്നു
മന്നിൽ സമാധാനപാലകനാം ഉണ്ണി
പുൽക്കൂട്ടിൽ പുഞ്ചിരിച്ചു
ആകാശമേഘങ്ങൾ കല്പിച്ചയച്ചൊരു
ആനന്ദഗാനമാരി
മാലാഖമാർ വന്നു തൂകുന്നു സ്നേഹത്തിൻ ദീപം തെളിഞ്ഞിടുന്നു

മംഗളം മഗളമേ സോദരരേ മംഗളം മംഗളമേ
ഇവരെന്നെന്നേയ്ക്കും നിന്റെ നാമത്തിൽ
മഹത്വ മംഗളമേ
ജഗദീശാ ഈ ഭവനത്തെ എന്നുമേ കാക്കേണമേ
ഇവരെന്നെന്നേയ്ക്കും നിന്റെ നാമത്തിൽ മഹത്വ മംഗളമേ

സന്തോഷസൂചകമായി തന്നതിനെ സ്വീകരിച്ച്
ബാലകരാം ഞങ്ങളിതാ പോകുന്നു
ഞങ്ങൾ പോകുന്നൂ ഞങ്ങൾ പോകുന്നൂ
സന്തോഷസൂചകമായി തന്നതിനെ സ്വീകരിച്ച്
ബാലകരാം ഞങ്ങളിതാ പോകുന്നു
ഞങ്ങൾ പോകുന്നൂ ഞങ്ങൾ പോകുന്നൂ
സന്തോഷസൂചകമായി തന്നതിനെ സ്വീകരിച്ച്
ബാലകരാം ഞങ്ങളിതാ പോകുന്നു
ഞങ്ങൾ പോകുന്നൂ ഞങ്ങൾ പോകുന്നൂ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts