ജ്വാലാമുഖി [ബിറ്റ്] [മോഹം എന്ന പക്ഷി] (മേള )
This page was generated on April 23, 2024, 8:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അഞ്ജലി അനീഷ്‌ ,ഭീമൻ രഘു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:28.
 
മധുരസ്മരണകൾ മധുമക്ഷികകൾ
മനസ്സിലെത്തേനറകൾ നിറച്ചൂ (2)
മെഴുകു ചുമരുകൾ കുത്തിപ്പിളർന്നവർ
എവിടെയോ പറന്നു പോയീ

ജ്വാലാമുഖീ നീയുണരൂ
ജ്വാലാമുഖീ ഉണരൂ
നിന്റെ ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിൻ
ജീവനും നൈവേദ്യമാക്കൂ ജീവനും നൈവേദ്യമാക്കൂ
ജ്വാലാമുഖീ നീയുണരൂ

പ്രണയസ്മൃതികളാം പ്രിയഹരിണങ്ങൾ
മനസ്സിലെ തീവെയിലിൽ മരിച്ചൂ (2)
ഹരിതനിഴലുകൾ തേടിപ്പറന്നൊരീ
ചിറകുകൾ തളർന്നു വീണു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts