വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജോസ് പ്രകാശ് ,രാഗിണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:22.
വാഹിനീ പ്രേമവാഹിനീ നിൻ പ്രിയനെവിടെ പ്രിയനെത്തേടി പോകുവതെവിടെ വാഹിനീ വാഹിനീ പ്രേമവാഹിനീ ഏതോ ഗിരിയുദരത്തിൽ പിറന്നു എത്ര കാടുകൾ കടന്നു വന്നു (ഏതോ.....) ഓടക്കുഴലും ഒങ്കാരനാദവും ഓമനേ നിനക്കാരു തന്നു വാഹിനീ പ്രേമവാഹിനീ നിൻ കാൽച്ചിലമ്പൊലിഗീതം കേട്ടു നിൻ നൂപുരകളനാദം കേട്ടു (നിൻ കാൽച്ചിലമ്പൊലി....) താളതരംഗ തംബുരു മീട്ടി രാഗസാഗരം നിൽപ്പൂ ദേവീ വാഹിനീ പ്രേമവാഹിനീ നിൻ തീർത്ഥജലസംഗമത്താൽ ക്ഷീരാംബുധിയായ് തീരും ഈ കടൽ (നിൻ തീർത്ഥജല....) കടൽ നിന്നിലും കടലിൽ നീയും വിലയം കൊള്ളും പ്രളയം വരെയും (വാഹിനീ.....) ആഹഹാ....ആഹഹാ.... |