വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ശ്യാം |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:21.
ഏഴുമലകൾക്കുമപ്പുറത്തു നിന്നു എഴുന്നള്ളി നിൻ മണിമാരൻ ഇന്നു എഴുന്നള്ളി നിൻ മണിമാരൻ (ഏഴുമലകൾ.......) മാരനെയേൽക്കും പെരുമ്പറ കൊട്ടണ കരളുമായ് കാത്തുനിന്നു പെണ്ണ് കരളുമായ് കാത്തുനിന്നു കരളറയിലവനെ കുടിയിരുത്താനിമ- കതവ് തുറന്നീടുന്നു കണ്ണ് കതവ് തുറന്നീടുന്നു (കരളറയിൽ.....) കരിവണ്ടിനു കവരുവാൻ കരുതിയ തേനുമായ് വിരിയുന്ന പൂപോലെ ചുണ്ട് വിരിയുന്ന പൂവുപോലെ മാരനുറങ്ങാനൊരുക്കിയ മെത്തയിൽ താമരമൊട്ടുണ്ട് രണ്ടു താമരമൊട്ടുണ്ട് (മാരനുറങ്ങാനൊ......) വെട്ടും കിളയും ചെല്ലാത്ത പുതുമണ്ണ് പൊട്ടിത്തരിക്കിണല്ലോ മേല്‍ പൊട്ടിത്തരിക്കിണല്ലോ (വെട്ടും കിളയും....) പുതുമണിമാരാ നീ പണിതു വിളയിയ്ക്ക് വിളവൊരു നൂറുമേനി മാരാ വിളവൊരു നൂറുമേനി (പുതുമണിമാരാ.....) |