മുല്ലപ്പൂമാല (മദ്ധ്യവേനല്‍ )
This page was generated on April 27, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎ എസ് പ്രശാന്ത്‌ കൃഷ്ണന്‍
ഗാനരചനഎ എസ് പ്രശാന്ത്‌ കൃഷ്ണന്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംമോഹനം
അഭിനേതാക്കള്‍മനോജ് കെ ജയൻ ,ശ്വേത മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:18.

മുല്ലപ്പൂമാല കോർക്കാൻ
മൂവന്തിത്താരകളൊരുങ്ങുഇ വന്നു
പൊന്നണിച്ചന്ദനം ചാർത്താൻ
ആതിരാത്തിങ്കളൊരുങ്ങി വന്നു
ആലോലമിളകുന്ന കാറ്റിന്റെ കൈകളിൽ
ആടിത്തളർന്നു മയങ്ങാൻ
നെഞ്ചിലെ സ്നേഹമായ് പടരാൻ
നെഞ്ചിലെ സ്നേഹമായ് പടരാൻ
(മുല്ലപ്പൂമാല..)


മെല്ലെ കിനാവിന്റെ തൊട്ടിലിൽ താരാട്ടുപാട്ടായ് അലിഞ്ഞു (2)
അമ്മിഞ്ഞപ്പാലിന്റെ സ്നേഹം പെയ്തൊഴിയും
നിലാവിന്റെ കൈകളിൽ വെണ്ണയായും
നിലവിളക്കിൻ തിരിനാളമായ് എരിയും
പിരിയാത്ത പിരിയാത്ത സ്നേഹം (2)
(മുല്ലപ്പൂമാല..)


ആടി ഉലയുന്ന കാറ്റിൽ ആടിക്കാർമുകിൽ മൂടും മനസ്സിൽ (2)
ഏറെ നടന്നു തളർന്ന വികാരങ്ങൾ
മഴയായ് പെയ്തൊഴിയുന്നു
സ്നേഹമധുവായ് പകർന്നൊഴുകുന്നു (ഏറെ നടന്നു..)
(മുല്ലപ്പൂമാല..)





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts