അണ്ണാറക്കണ്ണാ വാ (ഭ്രമരം )
This page was generated on April 28, 2024, 5:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമോഹന്‍ സിതാര
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,പൂർണശ്രീ ,വിഷ്ണു മോഹൻ സിതാര ,ഡോ: ഉണ്ണികൃഷ്ണൻ
രാഗംപീലു
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,സുരേഷ് മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:11.

രിരീസ രീസനി നീ നീ നിനി പാപനി സാനിസാ
കണ്ണാരം പൊത്തുന്നു തോരാവെയില്‍ മൂവന്തിക്കുന്നേറുമ്പോള്‍
രിരീസ രീസസനി നീ നീ നീ പപാനി സാ നിനിസാ
മുന്നാഴിപ്പൂമണം പെയ്യും കാറ്റില്‍ പാട്ടൊന്നു പാറിവന്നു
പാട്ടൊന്നു പാറിവന്നു (2)

അണ്ണാറക്കണ്ണാ വാ..പൂവാലാ
ചങ്ങാത്തം കൂടാൻ വാ..
മൂവാണ്ടൻ മാവേൽ വാ വാ..
ഒരു പുന്നാര തേൻ കന്നി താ താ
നങ്ങേലി പശുവിന്റെ പാല്
വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ
അണ്ണാറക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ..

മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു
തൊട്ടാവാടിപ്പെണ്ണേ ഓ..
മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ച് നീ
ഒരു നാളരികിൽ വരാമോ?
ഒരു നാളരികിൽ വരാമോ?
പൊന്നാതിര തെൻ‌ചന്ദ്രികയിൽ
നീയും ഞാനും നീരാടി
ചിറ്റോളങൾ മേയും പുഴയിൽ
കച്ചോലത്തിൻ മണമൊഴുകീ
ഹൃദയം കവർന്നൂ, നിൻ നാണം
അണ്ണാറക്കണ്ണാ വാ.. പൂവാലാ

എന്നാളും കാണുമ്പോളൊന്നായി
പാടുവാനുണ്ടല്ലോ .. ഒരു പാട്ട് ഓ..
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ
കാണാനുള്ളൊരു കൂത്ത് (2)
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയ് മറഞ്ഞു
മേഘം പോലെ മോഹങ്ങൾ
എന്നാലും എന്നാലും നോവുമരങ്ങൾ
(അണ്ണാറക്കണ്ണാ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts