സണ്‍ ഡേ സൂര്യന്‍ (ഇവര്‍ വിവാഹിതരായാല്‍ )
This page was generated on May 5, 2024, 12:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ടിപ്പു ,ആനന്ദ് (എസ്) ,സൂരജ് സന്തോഷ് ,വിപിൻ സേവ്യർ ,ചാരു ഹരിഹരൻ
രാഗംആഭേരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:11.
പറന്നു പറന്നു പറന്നു പറന്നു പോവാം (2)

സണ്‍‌ഡേ സൂരിയന്‍ ഇത് മണ്‍ഡേ ചന്ദിരന്‍
അത് കണ്ടേന്‍ പൂനിലാക്കാലം
പാറാ പ്രാവുകള്‍ പകലേറാ കുന്നുകള്‍
പുഴ കാണാ പാറകള്‍ കാണാം
ഒരു വവ്വാല്‍ കൂട്ടമാകാം
തല കീഴായ്‌ തൂങ്ങിയാടാം
ഏതോ മണ്‍സൂണ്‍ മഞ്ഞിന്‍ കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും ....(സണ്‍‌ഡേ)

പൂപ്പാടത്തെ രാപ്പാടികള്‍
പാല്‍പ്പാട്ടുമായ് പാറുന്നുവോ
രാവോരത്തെ ലാതുമ്പികള്‍
വാല്‍ചില്ലുമായ് മേയുന്നുവോ
മിഴിമിന്നാ മിന്നലെ വഴിതെന്നാ തെന്നലേ
പനിമഞ്ഞിന്‍ പൂക്കളെ തിരയെണ്ണാ തിങ്കളെ
തരാം തരാം തരാം തരാതെ
മനസ്സിലെ മഴവില്ല് കുലക്കുന്ന മഴയുടെ
മായാ മായതേരില്‍ കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും ........(സണ്‍‌ഡേ)

മൈസൂരിലും മൂന്നാറിലും
മുംബായിലും മഞ്ഞോന്നു പോല്‍
തണുക്കുമ്പോഴും വിയര്‍ക്കുന്നു നാം
പ്രിയമേറുമീ ഫ്രെന്ഷിപ്പിനാല്‍
മുകിലാരം മേഘമേ മദയാനച്ചന്തമേ
മിഴിചിമ്മാം മാനുകള്‍ ഇളവേല്‍ക്കും തീരമേ
തരാം തരാം തരാം തരാതെ
തണുപ്പിന്റെ ചുരങ്ങളില്‍ ഇറ്റിക്കുന്ന വെയിലിന്റെ
മായാ മായതേരില്‍ കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും.......(സണ്‍‌ഡേ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts