ഏകാന്തമായ്‌ (മിസ്റ്റര്‍ ബ്രഹ്മചാരി )
This page was generated on April 27, 2024, 4:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ സിതാര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മീന ദൊരൈരാജ് ,നെടുമുടി വേണു ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:05.

ഏകാന്തമായ്‌ വിട ചൊല്ലുമീ
സൂര്യന്റെ ചിത തീർത്തു സായന്തനം
തോരാത്തൊരീ മിഴിനീരുമായ്
നോവേറ്റു നില്പാണൂ നീലാംബരം
ഇടനെഞ്ചിലെ ഇരുളിന്റെ കൂട്ടിൽ
ഇടനെഞ്ചിലെ ഇരുളിന്റെ കൂട്ടിൽ
പിടയുന്നു ഞാനെന്ന നോവുപക്ഷി
ഈറൻ നിലാവിന്റെ പാട്ടു പക്ഷി
(ഏകാന്തമായ്...)

ഒറ്റത്തിരിത്തുമ്പു നീട്ടുന്നൊരെൻ
വേനൽ വിളക്കേ നീ മാത്രമാവുന്നു മുന്നിൽ
നക്ഷത്ര ജാലങ്ങൾ നിൻ പിന്നിലായ്
ആടിത്തളർന്നു ആരാണവർക്കാശ്രയം
പടമേറ്റുമീ കടൽ നീലമാണോ
പ്രാണന്റെ ജപമാലയാണോ
പറയാത്ത ദുഃഖങ്ങളാവോ
പറയാത്ത ദുഃഖങ്ങളാവോ
(ഏകാന്തമായ്...)

തീർത്ഥാടനം കൊണ്ടു തീരുന്നുവോ
ശാപങ്ങളെല്ലാം ശോകാന്തഭാവങ്ങളെല്ലാം
പൊയ്പ്പോയ കാരുണ്യ പുണ്യാമൃതം
കൈനീട്ടി വാങ്ങാൻ വെമ്പുന്നു സന്താപ ജന്മം
പൂവെന്നു ഞാൻ കരുതുന്നതെല്ലാം
പൊള്ളുന്ന തീനാളമാവോ
പുലർകാല സ്വപ്നങ്ങളാവോ
(ഏകാന്തമായ്...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts