കുന്നത്തെ കൊന്നമരങ്ങൾ (അഖില )
This page was generated on April 28, 2024, 11:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംപ്യാരി
ഗാനരചനകെഎം മഞ്ചേരി
ഗായകര്‍ബിജു നാരായണൻ ,രഹ്ന ,ബേബി നസ്നീൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2012 08:48:31.

കുന്നത്തെ കൊന്നമരങ്ങള്‍ പൂത്തു നിന്നു
കുഞ്ഞുങ്ങള്‍ പൂവിറുത്തു ചിരിച്ചു വന്നു
കുന്നത്തെ കൊന്നമരങ്ങള്‍ പൂത്തു നിന്നു
കുഞ്ഞുങ്ങള്‍ പൂവിറുത്തു ചിരിച്ചു വന്നു
ഇന്നല്ലോ ഇന്നല്ലോ സന്തോഷങ്ങള്‍
തന്നല്ലൊ തന്നല്ലൊ കൈനീട്ടങ്ങള്‍...
പണ്ടത്തെ സൗഭാഗ്യം മടങ്ങി വന്നു
ചുണ്ടത്തു് പുഞ്ചിരി നിറഞ്ഞു നിന്നു
വന്നല്ലോ വന്നല്ലോ സംപ്രീതികള്‍....
എന്തെല്ലാം എന്തെല്ലാം അഭിലാഷങ്ങള്‍
ആഹ്ലാദം അലതല്ലും ഈ വേള
ആനന്ദം പൊങ്ങുന്ന രാഗലീല...

സ്വരങ്ങളേഴും വിഷുപ്പക്ഷി പാടി
അനുസ്വരങ്ങള്‍ അതിരസമായ്‌...
വർ‌ണ്ണമയൂരം നടനങ്ങളാടി
പീലികള്‍ നീര്‍ത്തി ഏഴഴകായ്
നമ്മുടെ വീട്ടില്‍ നന്ദനത്തേരില്‍
വസന്തം വീണ്ടും വിരുന്നു വന്നു
ആശാശലഭങ്ങള്‍ ചിറകുകള്‍ നീര്‍ത്തി
ഈ മധുവാടിയില്‍ നിറഞ്ഞു പാറി
പുതിയൊരു പുലരിയില്‍ നിറങ്ങള്‍ ചാര്‍ത്തി
ഇതുവഴി വായോ മേടക്കാറ്റേ...
ഒരുവരി പാടൂ ശ്രുതിലയമായ്
ഇതുവഴി വായോ കോകിലമേ....
നീയും പാടൂ മൃദുമൊഴിയായ്...
ആ....ആ...ആ.....
പണ്ടത്തെ സൗഭാഗ്യം മടങ്ങി വന്നു
ചുണ്ടത്തു് പുഞ്ചിരി നിറഞ്ഞു നിന്നു
വന്നല്ലോ വന്നല്ലോ സംപ്രീതികള്‍....
എന്തെല്ലാം എന്തെല്ലാം അഭിലാഷങ്ങള്‍
ആഹ്ലാദം അലതല്ലും ഈ വേള
ആനന്ദം പൊങ്ങുന്ന രാഗലീല...

വിത്തും കൈക്കോട്ടും
കള്ളന്‍ ചക്കയിട്ടൂ...
കണ്ടാല്‍ മിണ്ടണ്ടാ...
കൊണ്ടോയ് തിന്നോട്ടേ....(2)

മനസ്സില്‍ മോഹങ്ങള്‍ അരുവികളായി
ഒഴുകിടുന്നു കളരവമായ്...
തമസ്സില്‍ കതിരോന്‍ ഉണരുകയായി
മധുരപ്രതീക്ഷകള്‍ കിരണങ്ങളായ്
ഇനിയെന്നുമെന്നും ഈ മഹിയാകെ
ഋതുക്കള്‍ പൂമഴ പെയ്യുകയായി
പരിമളം മാരുതന്‍ ചൊരിയുകയായി
അതെന്നും മനസ്സില്‍ നിറയുകയായി
ഒരു നവയുഗമായ് തെളിയുകയായി
സുഖമയമേകും തെക്കന്‍ കാറ്റേ
പല്ലവി പാടൂ മധുരിതമായ്
അതിരുകളില്ലാ ഈ സ്നേഹത്തിന്നായ്
ശീർഷകമേകൂ സമുചിതമായ്
ആ....ആ...ആ.....
(കുന്നത്തെ കൊന്നമരങ്ങള്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts