വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | അഫ്സല് യൂസഫ് |
ഗാനരചന | അനില്‍ പനച്ചൂരാന് |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:04.
ഗന്ധരാജൻ പൂവിടർന്നു മെയ്തലോടും കാറ്റിൽ കാവൽ താരം കൺതുറന്നു നൽക്കിനാവിൻ രാവിൽ മിഴിവാർന്ന നീല ജാലകം തിരശ്ശീല നീക്കി നോക്കവേ താളി പൊന്നുമായ് വരും മിന്നാമിന്നി തുമ്പികൾ വന്നു കണ്ടു താരാട്ടാനായ് ഗന്ധരാജൻ പൂവിടർന്നു മെയ്തലോടും കാറ്റിൽ ഒരു കൊച്ചു റാണിയായ് അരിമുല്ല പൂവുപോൽ താത പാദം വാഴ്ത്തുവാൻ തിരുമുന്നിൽ പോയിടാം ആരിരാരോ പാടിടാം നീയുറങ്ങാൻ ഓമലേ നിന്റെ താതനോർമ്മയായ് വന്നു കണ്ടു താരാട്ടാനായ് ഗന്ധരാജൻ പൂവിടർന്നു മേയ്തലോടും കാറ്റിൽ ഒരുമിച്ചു പാടുവാൻ ഒരു നല്ല ഗീതകം ദേവരാഗ വീണതൻ തന്ത്രി നീട്ടി തന്നിടാം തൂനിലാവിൻ നൂലിലാൽ തൂവലൊന്നു തുന്നവേ ആതിരാ പൈങ്കിളി വന്നു കണ്ടു താരാട്ടാനായ് (ഗന്ധരാജൻ ...) |