തിങ്കള്‍ക്കല തിരുമുടിയില്‍ ചൂടും (ഇത്തിക്കരപ്പക്കി )
This page was generated on April 20, 2024, 1:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍സി ഒ ആന്റോ ,സീറോ ബാബു ,ശ്രീലത നമ്പൂതിരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ജയന്‍ ,മണവാളൻ ജോസഫ് ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:53.
 
തിങ്കൾക്കല തിരുമുടിയിൽ ചൂടും
ശംഭോ ശിവ സാംബശിവാ
ശംഭോ ശിവ സാംബശിവാ
അൻപോടെ തിരുനടയിൽ
നിന്റെ പൊൻ പാദങ്ങൾ കുമ്പിടുന്നേ

കൈലാസനാഥന്റെ കതിരുകാളേ
കനകച്ചിലമ്പിട്ടു തുള്ളിവാടാ (2)
തൃക്കണ്ണിൽ തീയുള്ള തമ്പുരാന്റെ
ശക്തിയായ് മുന്നിൽ കളിച്ചു വാടാ
ദുർഗ്ഗങ്ങളെല്ലാം തകർത്തു മാറ്റാൻ
ദുർഗ്ഗയെ കുമ്പിട്ടു തുള്ളിവാടാ
(തിങ്കൾക്കല...)

ഭദ്രകാളീ മഹാരുദ്രകാളീ
രക്തകാളീ ശത്രു സംഹാരിണീ
ലക്ഷോപര പ്രൗഢ-
ഗന്ധർവകിന്നരമുക്തിപ്രദായിനീ
സർവ്വേശ്വരീ
വിഗ്രഹരൂപിണീ
ദാരികനെ കൊന്ന
ഖഡ്ഗം ചുഴറ്റി നീ തുള്ളി വാവാ (2)
ഭദ്രകാളീ മഹാരുദ്രകാളീ
ഖഡ്ഗം ചുഴറ്റി നീ തുള്ളി വാവാ (2)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts