മന മോഹന [F] (കൗസ്തുഭം )
This page was generated on May 8, 2024, 5:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅനില്‍ പോങ്ങുമ്മൂട്
ഗാനരചനസഞ്ജീവ് കിളികുലം
ഗായകര്‍വിജിത
രാഗംജോഗ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:52.
 മനമോഹന വർണ്ണാ കണ്ണാ
മനമോഹന വർണ്ണാ (2)
ഈ സാരംഗിയിൽ ശ്രുതി ചേർപ്പൂ ഞാൻ
നവമൊരു ഗീതം ഹരിഗീതം (2)
(മനമോഹന വർണ്ണാ ....)

പൂജാ പുഷ്പമീ രാധികാ...
നിന്റെ ഗോപാലികാ ആ...ആ..ആ...
പൂജാ പുഷ്പമീ രാധികാ നിന്റെ ഗോപാലികാ
ഗോപകുമാരാ നിൻ തരളമനം
കവിതയോ സ്വരങ്ങളോ ജപമന്ത്രമോ
(മനമോഹന വർണ്ണാ ....)

പ്രേമലോലയാം കാളിന്ദീ അറിയുമോ
കാവ്യഭാവനയിലെ വേദനകൾ (2)
വിരഹിണി രാധികക്കറിയാമോ കണ്ണാ
നീ എനിക്കേകിയ പ്രിയ മുരളികയെ
കാളിന്ദീ നീ അറിയാതെ ഗോപികയറിയാതെ
കാൽചിലമ്പണിയാം ഞാൻ മുരളീധരാ (2)
(മനമോഹന വർണ്ണാ ....)

യമുനയെൻ കണ്ണീരായ് ഒഴുകുന്നതറിയുമോ
യദുകുലം തേടി ഞാൻ അലയുന്നതറിയുമോ (2)
നിന്നെ തിരഞ്ഞു ഞാൻ കൂട്ടിനു പാട്ടുമായ്
മാലിനി തീരത്ത് വന്നതും അറിയുമോ (2)
വൃന്ദാവന മലർവള്ളി കുടിലിന്റെ അരികിലായ് എന്നും (2)
പാടിത്തളർന്നു കരഞ്ഞതും അറിയുമോ
(മനമോഹന വർണ്ണാ ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts