ചിങ്കാരപ്പെണ്ണിന്റെ (കൂടപ്പിറപ്പ്‌ )
This page was generated on April 27, 2024, 1:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2013 02:25:59.

ചിങ്കാരപ്പെണ്ണിന്റെ കാതില്‍ - വന്നു
കിന്നാരം ചോദിച്ച കാറ്റേ - നിന്നു
തന്നാനം പാടുന്ന കാറ്റേ (ചിങ്കാരപ്പെണ്ണിന്റെ)

കാണാതെ നാണിച്ചു നില്‍ക്കും - നിന്റെ
കാതില്‍ ഞാനിന്നൊന്നു ചൊല്ലാം
നിന്റെ കാതില്‍ .
നിന്റെ കാതില്‍ ഞാനിന്നൊന്നു ചൊല്ലാം
കാണാത്ത നാടിന്റെ മാറില്‍ - നിന്നാ
കാലൊച്ച ഞാനിന്നു കേട്ടു (ചിങ്കാരപ്പെണ്ണിന്റെ)

വെള്ളാമ്പല്‍ച്ചോലയിലൂടെ - കളി
വള്ളം തുഴഞ്ഞു വന്ന നേരം
കളിവള്ളം .
കളിവള്ളം തുഴഞ്ഞു വന്ന നേരം
വെള്ളായം വീശിയ കുന്നില്‍ - നിന്നാ
പുല്ലാങ്കുഴല്‍ വിളി കേട്ടു (ചിങ്കാരപ്പെണ്ണിന്റെ)

മായാത്ത പൂത്താലി തന്നൂ - എന്റെ
മാരന്‍ കിനാവിലിന്നു വന്നൂ
എന്റെ മാരന്‍.
എന്റെ മാരന്‍ കിനാവിലിന്നു വന്നൂ
പാടാത്ത പാട്ടു ഞാന്‍ പാടും - ഇന്നു
ചൂടാത്ത പൂവു ഞാന്‍ ചൂടും. (ചിങ്കാരപ്പെണ്ണിന്റെ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts