ബുദ്ധം ശരണം (കൂടപ്പിറപ്പ്‌ )
This page was generated on April 23, 2024, 2:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ രാഘവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:02.

ബുദ്ധം ശരണം ഗച്ഛാമി
ഈ മണ്ണിൽ ചൊരിയൂ കനിവിൻ കതിർമഴ

ശരണം..ശരണം...ശരണം..
നാടിരുന്നു പോയ് നിലച്ചു പോയ്
നായക നൽകുക ജീവജലം (ശരണം..)
ധർമ്മദീപശിഖ തരൂ
കർമ്മമരുസുഖം തരിക ഭഗവാൻ (ശരണം..)
ശാക്യകുലമണിയേ ജയ ജയ
ശാന്തി ശുഭനിധിയേ ജയജയ (ശരണം..)

സ്നേഹഗായകാ വരുന്നൂ ഞങ്ങൾ
ജീവിതാഞ്ജലികൾ തരുന്നൂ ഞങ്ങൾ
കപിലവസ്തുവിൻ കനകദീപമേ
ലോകശാന്തി തൻ താരകമേ (ശരണം..)

കൂരിരുളിൽ ഈ ജീവിതം തകരുമീ കാലങ്ങളിൽ
മഴ നിറഞ്ഞു കരളെരിഞ്ഞു
പുക നിറഞ്ഞൂ കുടിലുകളിൽ
ചൊരിയുക തവ കൃപയുടെ
കുളിരലയുടെ മധു കലികകൾ (ശരണം..)

കാലിടറിയിടറിയിനി വഴിയിലിതാ
പിടയുമീ മനുജ നിനവുകൾ
തളിരിടുവാൻ പൊൻ കതിരിടുവാൻ
തണലരുളുക നീ വരമരുളുക (ശരണം..)

ഇവിടെ വേദനകൾ വിളറി വീണീടവേ
നവയുഗ ദിനകര വരിക ഭവാൻ
ഹൃദയ മണിയറയിൽ കനിവിൻ തിരികളുമായ്
വരിക വരിക വരമരുളുക (ശരണം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts