മാന്ത്രിക ചെപ്പല്ലയോ (9 കെ കെ റോഡ്‌ )
This page was generated on May 4, 2024, 7:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഡോ ജി സന്തോഷ്‌
ഗാനരചനസോഹൻ റോയ്‌
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2012 12:20:37.

മാന്ത്രികച്ചെപ്പല്ലയോ മാനസം
മായാ വനികയൊരുക്കും
മാധുരി നീയതില്‍ ഗീതമായി
മാലേയ ഗന്ധമുണർത്തോമലേ...
(മാന്ത്രികച്ചെപ്പല്ലയോ....)

മഞ്ജുതപോവന ചന്ദനച്ചാർത്തില്‍
മല്ലികാർജ്ജൂന മണ്ഡപത്തില്‍..(മഞ്ജു...)
മഞ്ജീരധ്വനി ഇമ്പമുണര്‍ന്നാല്‍
മഞ്ജീരധ്വനി ഇമ്പമുണര്‍ന്നാല്‍
മഞ്ജുളാംബരമിളകും..
മംഗലയായ് നീ മണിയറയണയും
മനമയിലാട്ടം കാണും...
കാണും...ഉം..ഉം..ഉം..
(മാന്ത്രികച്ചെപ്പല്ലയോ....)

മന്ത്രമര്‍മ്മര കമ്പനമലിയും
മംഗല്യമണിമന്ദിരത്തില്‍..(മന്ത്ര..)
മച്ചകപ്പൂമെത്തയൊരുക്കും
മച്ചകപ്പൂമെത്തയൊരുക്കും
മന്ത്രകോടിയഴിക്കും..
മന്മഥനായ് ഞാന്‍ മധുവിധു രാവില്‍
മദനോത്സവമാടും....
ആടും....ഉം..ഉം..ഉം..
(മാന്ത്രികച്ചെപ്പല്ലയോ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts