വിണ്ണിലൂടെ [M] (ചിത്രശലഭങ്ങളുടെ വീട്‌ )
This page was generated on April 30, 2024, 2:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമൊഹമ്മദ്‌ ഷക്കീല്‍
ഗാനരചനഉണ്ണികൃഷ്ണന്‍ വയനാട്
ഗായകര്‍പ്രവീണ്‍ വിജയകൃഷ്ണ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:44.
�വിണ്ണിലൂടങ്ങിങ്ങു പാറിപാറക്കുന്ന വെള്ളിപ്പറവകളേ (2)
വെള്ളീമേഘങ്ങളേ വെല്ലുന്ന തൂവെണ്മ ആരു പകര്‍ന്നു തന്നു?
വെള്ളിക്കൊലുസ്സും കിലുക്കിയോടിടുന്ന കാട്ടാറിന്‍ കന്യകളേ
കരളു കുളിര്‍ക്കുന്ന പാട്ടുപാടിക്കൊണ്ടെങ്ങു പോകീടുന്നു നിങ്ങള്‍

മാമര ചില്ലയില്‍ ഊഞ്ഞാലിലാടുവാന്‍
മാന്തോപ്പിലൂടൊരു തെന്നലായാലയുവാന്‍ നിങ്ങളും പോരുന്നുവോ? (മാമര..)
മുതശ്ശിക്കഥയിലെ മുത്തുകള്‍ കൊണ്ടൊരു മാലകോര്‍ത്തു നല്‍കാം
മുല്ലപ്പൂങ്കാവിലും മുന്തിരിത്തോപ്പിലും കണ്ണുപൊത്തിക്കളിക്കാം

മാനത്തെ മാരിവില്‍ വര്‍ണ്ണങ്ങള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു നല്‍കാം
കുഞ്ഞാറ്റക്കിളിയുടെ കൂട്ടിലെ കുഞ്ഞിനു താരാട്ടു പാട്ടു പാടാം (മാനത്തെ..)
പൂക്കൈത പൂക്കുന്ന പുഴയുടെ തീരത്തു കളിവീടൊരുക്കി വയ്ക്കാം
ആകാശവീഥിയില്‍ അപ്പൂപ്പന്‍താടി പോല്‍ അതിശീഘ്രം യാത്ര പോകാം (വിണ്ണിലൂടങ്ങിങ്ങു..)




�vinniloodangingu paariparakkunna vellipparavakale (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts