മയങ്ങി പോയി (നോട്ടം )
This page was generated on April 24, 2024, 2:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെകെ നിഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:39.


 
മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി
രാവിന്‍ പിന്‍നിലാമഴയില്‍ മയങ്ങിപ്പോയി
മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി
കളിയണിയറയില്‍ ഞാന്‍ മയങ്ങിപ്പോയി
നീ വരുമ്പോള്‍ നിന്‍ വിരല്‍തൊടുമ്പോള്‍
അഴകിന്‍ മിഴാവായ് തുളുമ്പിപ്പോയി
(മയങ്ങിപ്പോയി ഞാന്‍.... )

എന്തേ നീയെന്തേ
മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി
പൊന്നേ ഇന്നെന്നേ
എന്തുനല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി
മുകരാനോ പുണരാനോ
വെറുതേ വെറുതേ തഴുകാനൊ
(മയങ്ങിപ്പോയി ഞാന്‍ ...... )

ഗമപസാ‍ സരിനീ ധപ നീ
പധമാഗ സമാഗപാ

ജന്മം ഈ ജന്മം
അത്രമേല്‍ നിന്നോടടുത്തു പോയ് ഞാന്‍
ഉള്ളില്‍ എന്നുള്ളില്‍
അത്രമേല്‍ നിന്നോടിണങ്ങിപ്പോയ് ഞാന്‍
അറിയാതേ അറിയാതേ
അത്രമേല്‍ പ്രണയാതുരമായ് മോഹം
(മയങ്ങിപ്പോയി ഞാന്‍.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts