താരുഴിയും തരള മിഴിതൻ (ആറാട്ട് [നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്])
This page was generated on May 1, 2024, 2:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനനികേഷ് ചെമ്പിലോട്
ഗായകര്‍കെ എസ് ഹരിശങ്കർ ,പൂർണശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2022 09:45:00.
താരുഴിയും തരള മിഴിതൻ കനിവോ...
മേടപ്പൂവനികൾ കള മെഴുതിയോ കണിയായ്....
മണ്ണിൽ മേവും വർണ്ണച്ചിരി പൂവുകൾ..
കാറ്റിൽ മൂളും ചെല്ല കളിത്തുമ്പികൾ ..
നീളേ.... മിഴിവേകും തൊടികളിൽ....
ഏതോ... പകലിൻ പൊൻ കതിരുകൾ....
താരുഴിയും തരള മിഴിതൻ കനിവോ...

ഇളമേലുഷസിൻ വരവായ്
തെളിനീരലതൻ കുളിരായ്
വരമായരികിൽ ശ്രുതി പോലണയും....
കളകൂജനമായ്......
വെൺ തൂവൽ തായാട്ടായ് നാലകമിനി...
താരുഴിയും തരള മിഴിതൻ കനി വോ..

സാരസാദള ശ്രീ ചാരു നയനാർദ്രമിതാ...
കരുണാമൃതം അണയുന്നേഴു തിരി നാളവുമായ്...
നീരവം രാവിൽ വേപഥൂപാണി ....
മെല്ലവേമായേ...
വെൺമതിപ്പൂവായ്

വസന്തം വിരുന്നിൻ വിളക്കായ്
വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ...
തിരുമങ്ഗലമായ് സ്വര സാന്ത്വനമായ്
തുടി താളവുമായ്
പൊൻ താരാ ദീപങ്ങൾ
തേടുവതൊരു...
താരുഴിയും തരള മിഴിതൻ കനിവോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts